മൊബൈൽ അഡിക്ഷൻ തിരിച്ചറിയാം

പുതിയ കാലത്തു മൊബൈൽ ഇല്ലാതെ ഒരു ജീവിതം എന്നത് പലർക്കും ആലോചിച്ചു പോലും നോക്കാൻ സാധിക്കാത്തതാണ്.നിരവധി പേർ പരാതിപ്പെടുന്ന ഒരു കാര്യം കൂടി ആണ് കയ്യിൽ ഫോൺ ഇല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാകുന്നു,അല്ലെങ്കിൽ ഫോൺ ഇപ്പോഴും കയ്യിൽ വേണം,മാത്രം അല്ല ഇതേ പരാതി സ്വയം അല്ലാതെ തന്റെ കുട്ടികൾക്ക് ഉണ്ടോ ഏന് സംശയം ഉണ്ട് എന്ന് പരാതി പറയുന്ന മാതാപിതാക്കളും കുറവല്ല. ഇത്തരം പ്രശ്നനങ്ങളെ എങ്ങനെ നേരിടാം എന്നാണു ഇവിടെ പറയുന്നത്.അതിനായി ആദ്യം മൊബൈൽ അഡിക്ഷൻ ഉണ്ടോ എന്നാണു അറിയേണ്ടത്.

കുട്ടികൾക്ക് ഇത്തരത്തിൽ മൊബൈൽ അടിക്ഷൻ ഉണ്ട് എന്നതിന്റെ ലക്ഷണം,മൊബൈൽ ചോദിച്ച ഉടൻ നൽകിയില്ല എങ്കിൽ അത് വരെ ശാന്തമായിരുന്ന കുട്ടി ദേഷ്യപ്പെടുകയും,വാശി കാണിക്കുകയും,സാധങ്ങളും മറ്റുമൊക്കെ വാശിയോടെ എടുത്തെറിയുകയും,വാശിപിടിച്ചു കരയുകയും,മാത്രമല്ല 10 മിനുട്ട് നേരത്തേക്ക് ഫോൺ നൽകുകയാണ് എങ്കിൽ ആ സമയത്തിന് ശേഷം മൊബൈൽ തിരികെ തരാൻ വിഷമം കാണിക്കുക,തുടങ്ങിയവയൊക്കെ അഡിക്ഷൻ ഉണ്ട് എന്നതിന്റെ ലക്ഷണം ആണ്.ഇത് കുട്ടികളിലെ കഴിവിനെ ഇല്ലാതാക്കും.മാത്രമല്ല കുട്ടി അഡിക്ഷൻ കാണിക്കുന്നത് കാർട്ടൂൺ,ഗെയിം,യൂട്യൂബ് തുടങ്ങി ഏതു കാര്യത്തിൽ ആണ് എന്നത് മനസിലാക്കി എടുക്കേണ്ടതുണ്ട്.

മുതിർന്നവരിൽ ഇത്തരം അഡിക്ഷൻ ഉണ്ടോ എന്ന് മനസിലാക്കാൻ ചില സ്വയം വിലയിരുത്തലുകൾ മതിയാകുന്നതാണ്.ഇതിൽ പ്രധാനം സ്ക്രീൻ ടൈമിംഗ് നോക്കുക എന്നതാണ്.എത്ര സമയം ഇത്തരത്തിൽ മൊബൈൽ സ്ക്രീൻ നോക്കി ഇരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്പുകൾ ലഭ്യമാണ് അവ ഇൻസ്റ്റാൾ ചെയ്‌താൽ എത്ര സമയം ഇത്തരത്തിൽ മൊബൈൽ സ്ക്രീൻ നോക്കി എന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്.ആകെ ഉള്ള 24 മണിക്കൂറിൽ 11 മണിക്കൂറിൽ കൂടുതൽ സ്ക്രീൻ ടൈം ആയി ചിലവാക്കുന്നുണ്ട് എങ്കിൽ അയാൾ മൊബൈൽ അഡിക്റ്റഡ് ആണ്.

ഈ പ്രശ്‌നത്തെ എങ്ങനെ നേടിടാം,ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ആദ്യ ഒരു മിനിട്ടിന് ശേഷം ഉള്ളത് കാണുന്നതാണ് നല്ലതു എന്തെന്നാൽ ഈകുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യം തന്നെ ആണ് ആദ്യ ഒരു മിനുട്ടിൽ വീഡിയോയിൽ പറയുന്നത്.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപെട്ടവരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply