ഇക്കാര്യം കൂടി കൂർക്ക നടുമ്പോൾ ചെയ്താൽ മതി, വിളവ് പിന്നെ നാലിരട്ടി

വളരെ എളുപ്പത്തിൽ രുചികരമായ പല വിഭവങ്ങളും ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് കൂർക്ക.കൂർക്ക ചില നാടുകളിൽ ശീമകിഴങ്ങു എന്നും അറിയപ്പെടുന്നുണ്ട്.ചില നാടുകളിൽ കൂർക്കയുടെ തൊലി കളയാൻ തോർത്തിൽ കെട്ടി തറയിൽ അടിക്കുന്ന രീതിയുണ്ട്.വളരെ ചെറുതായതിനാൽ സാധാരണ രീതിയിൽ തൊലി കളയാൻ വലിയ ബുദ്ധിമുട്ട് ആണ്.ചന്തകളിൽ നിന്നും വാങ്ങുന്ന കൂർക്ക സ്വന്തമായി എങ്ങനെ കൃഷി ചെയ്തു നോക്കാം എന്നാണ് ഇവിടെ പറയുന്നത്.

നന്നായി കിളച്ചിട്ടിരിക്കുന്ന മണ്ണ് പണയായി ഒരുക്കുക(വാരം കോരുന്നു എന്നും ചില നാടുകളിൽ പറയാറുണ്ട്).ഇളക്കി ഇടുന്ന മണ്ണിൽ കല്ലോ മറ്റു കട്ടകളോ ഉണ്ടെകിൽ എടുത്തു മാറ്റുക,അതിനു ശേഷം ആട്ടിൻകാഷ്ട്ടം,കോഴിക്കാഷ്ടം,ചാരം എന്നിവ മിക്സ് ചെയ്തു ഉണ്ടാക്കിയ വളം പണയുടെ മുകളിലായി നന്നായി വിതറി കൊടുക്കുക.(കുമ്മായം ഉണ്ടെങ്കിൽ വളം മിക്സിൽ അത് കൂടി ചേർത്ത് കൊടുക്കുന്നത് വളരെ നല്ലതാണ്)അത്യാവശ്യം നന്നായി വളം വിതറി കൊടുത്തിനു ശേഷം വീണ്ടും മണ്ണിളക്കി വളം നന്നായി അതിൽ മിക്സ് ചെയ്യുക.

നല്ല ഇളക്കം ഉള്ള മണ്ണ് ആണ് ഇതിനു ഏറ്റവും ഉത്തമം.ഇളക്കി മിക്സ് ചെയ്ത ശേഷം പണ വീണ്ടും നിരപ്പാക്കുക.കടകളിൽൽ നിന്നും വാങ്ങുന്ന കൂർക്ക ആണെങ്കിൽ കുറചു ദിവസം വലിയ വെയിൽ ഒന്നും കൊള്ളാതെ ഉണങ്ങിയ ശേഷം വേണം നടാൻ എടുക്കാനുള്ളത്.ശേഷം ഓരോ കൂർകയും അൽപ്പം സ്ഥലത്തെ വ്യത്യാസം ഇട്ടു മണ്ണിൽ താഴ്ത്തി ചുവടെ ഉള്ള വീഡിയോയിൽ കാണുന്ന പോലെ നടുക. മാത്രമല്ല വളർന്ന കൂർക്കയുടെ തണ്ടു മുറിച്ചു നട്ടാലും കൂർക്ക പിടിക്കുന്നതാണ്.

തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

error: Content is protected !!