തുള്ളി എണ്ണ ഇല്ലാതെ പപ്പടം കടല പൊരിക്കാം.

സാധാരണ ഗതിയില്‍ എണ്ണയില്‍ പൊരിച്ച ആഹാര സാധനങ്ങള്‍ കൊളസ്ട്രോളും,രക്തസമ്മര്‍ദം മറ്റു ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാം തന്നെ ഒരു പേടി സ്വപ്നം ആണ്.മാത്രമല്ല ശക്തമായ അഹാരക്രമം തുടരുന്നവര്‍ക്കും എണ്ണയില്‍ തയാറാക്കുന്ന ഭക്ഷണങ്ങള്‍ ഇഷ്ടമുണ്ട് എങ്കിലും ഉപേക്ഷിക്കുന്നവരും നിരവധി ആണ്.അവര്‍ക്കൊക്കെ പരീക്ഷണം എന്ന രീതിയില്‍ ചെയ്തു നോക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്ന ഒരു കുറിപ്പ് ആണ് ഇത്.ഉപ്പ് എണ്ണക്ക് പകരം ഉപയോഗിക്കുന്ന രീതിയില്‍ ആണ് ഇത് ചെയ്യുന്നത്.

കുറിപ്പിന്റെ ഏറ്റവും താഴെ ആയി നല്‍കിയിരിക്കുന്ന യുറ്റൂബ് വീഡിയോയില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ കുറിപ്പ് ആയതിനാല്‍ തന്നെ ചുവടെ പരീക്ഷണം എന്നാ രീതിയില്‍ മാത്രമേ ഇത് ചെയ്തു നോക്കാന്‍ പാടുള്ളൂ.വീഡിയോ പ്രകാരം പപ്പടം,കടല,കപ്പലണ്ടി,തുടങ്ങിയ സാധങ്ങള്‍ ആണ് എണ്ണയില്ലാതെ പൊരിക്കാന്‍ നോക്കുന്നത്.പൊടിയുപ്പ് ആണ് ഇത് തയാറാക്കാനായി ആവശ്യമുള്ളത്.ഒരു ഇരുമ്പ് ചട്ടിയില്‍ ഒരു കവര്‍ പൊടിയുപ്പ് ഇട്ടു നന്നായി ചൂടാക്കുക.ഉപ്പു തുടര്‍ച്ചയായി ഇളക്കി കൊടുക്കേണ്ടതുണ്ട്.

ഉപ്പു ചൂടായി കഴിയുമ്പോള്‍ പാകം ചെയ്യേണ്ട വസ്തു ചട്ടിയിലേക്ക് ഇതു കൊടുക്കുക.ഒപ്പം നേരത്തെ ചെയ്തത് പോലെ തന്നെ നന്നായി ഇളക്കി കൊടുക്കുക.ഇങ്ങനെ ചെയ്യുമ്പോള്‍ പാകം ആയി പൊള്ളി വരുന്നത് കാണാന്‍ സാധിക്കും.തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപ്പെടുത്താം.നിങ്ങളുടെ കൂടുകരിലെക്കും ഇത് ഷെയര്‍ ചെയ്തു എത്തിക്കു.താഴെ നല്കിയിരിക്കുന്ന വീഡിയോ കാണാം.

error: Content is protected !!