പ്രധാനമന്ത്രി വയവന്ദന യോജന മുഖേന പെൻഷൻ

ഓരോ മാസവും പെൻഷൻ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ആയ പ്രധാനമന്ത്രി വയവന്ദന യോജനയിൽ അംഗം ആകാനുള്ള കാലാവധി നീട്ടിയിരിക്കുകയാണ്.2023 മാർച്ച് 31 വരെ പുതിയ തീരുമാനം പ്രകാരം പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കുന്നതാണ്.60 വയസിനു മുകളിലുള്ളവർ അഥവാ റിട്ടയർ ആയതായി കണക്കാക്കപ്പെടുന്നവർ ഇമ്മിഡിയേറ്റ് ആന്വിറ്റി പ്ലാൻ വഴി നിക്ഷേപിച് ആണ് ഈ പദ്ധതി പ്രകാരം ഉള്ള ഗുണം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്.പദ്ധതി പ്രാവർത്തികം ആക്കുന്നത് എൽ ഐ സി ആണ്.പത്തു വര്ഷത്തേക് 10000 രൂപ വീതം ഗുണഭോക്താവിന്‌ ലഭിക്കുന്നതാണ് പദ്ധതി.

ലഭിക്കുന്ന തുകയിൽ നിക്ഷേപതനിനുസരിച്ചു മാറ്റം ഉണ്ടാകും.പരമാവധി നിക്ഷേപിക്കാവുന്ന തുക 15 ലക്ഷം രൂപ ആണ്.ഈ വർഷം അതായതു 2020 -2021 സാമ്പത്തിക വർഷത്തിൽ 7.40 ശതമാനം പലിശ കണക്ക് കൂട്ടി ആണ് ഗുണഭോക്താവിന്‌ ലഭിക്കുക.60 വയസിനു മുകളിൽ എത്ര വയസ് വരെ ഉള്ളവർക്കും പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കുന്നതാണ്.പ്രധാനമന്ത്രി വയവന്ദന യോജനയുടെ കാലാവധി 10 വർഷമാണ്.പരമാവധി ഒരു മാസം ലഭിക്കുന്ന തുക 10000 രൂപ ആണ്.ഓരോ മാസവും,6 മാസം കൂടുമ്പോൾ,ഓരോ വർഷവും ഗുണഭോക്താവിന്റെ ആവശ്യം അനുസരിച്ചു തുക ലഭിക്കുന്നതാണ്.

ഓഫ്‌ലൈൻ,ഓൺലൈൻ സംവിധാനങ്ങൾ ഇതിൽ അംഗങ്ങൾ ആകാൻ എൽ ഐ സി ഒരുക്കിയിട്ടുണ്ട്.എന്നാൽ പെൻഷനിൽ നിന്നും ലഭിക്കുന്ന തുകക്ക് ആദായനികുതി ബാധ്യത ഉണ്ടായിരിക്കുന്നതാണ്.മാത്രമല്ല 80 സി പ്രകാരം ഉള്ള നികുതി ആനുകൂല്യം എൽ ഐ സി യുടെ ഈ പോളിസിയിൽ ലഭ്യമല്ല.എന്നാൽ നിക്ഷേപിക്കുന്ന തുകയെ ജി എസ് റ്റി യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഉപാധികൾക്ക് ബാധകമായി നിക്ഷേപ തുക ഇടക്ക് പിൻവലിക്കാൻ സാധിക്കുന്നതാണ്.ഉപഭോക്താവിന് രോഗം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാക്കുകയാണ് എങ്കിൽ ഇടക്ക് തുക പിൻവലിക്കാൻ സാധിക്കുന്നതാണ്.നിക്ഷേപിച്ച തുകയുടെ 98 ശതമാനം ആണ് സറണ്ടർ തുകയായി പിൻവലിക്കുമ്പോൾ ലഭിക്കുക.

Leave a Reply