വിദ്യാർത്ഥികൾക്ക് സൗജന്യ കിറ്റ്

ലോക്ക്ഡൗൺ സാഹചര്യത്തിൽ റേഷൻ കാർഡ് മുഖേന അതിജീവന കിറ്റുകൾ നൽകിയതിന് ശേഷം സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്കായി കിറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇരുപത്തിയാറ് ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.ഒന്ന് മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് ഈ സൗജന്യം ലഭിക്കുന്നത്.സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന കുട്ടികക്ക് ആണ് ആനുകൂല്യം ലഭിക്കുന്നത്.ഏകദേശം 420 രൂപ മൂല്യം ഉള്ള കിറ്റുകൾ ആണ് കുട്ടികൾക് ലഭിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ ഇത് സംബന്ധിച്ചുള്ള തീരുമാനം ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

ഏകദേശം 81 കോടിയോളം രൂപ ഇതിനായി വകയിരുത്തിയാണ് സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്ക്കരിക്കുന്നത്.ഇതിനൊപ്പം കിറ്റ് വിതരണത്തിന് 10 ശതമാനം സബ്‌സിസിടി സപ്പ്ലൈക്കോ പ്രഖാപിച്ചു കഴിഞ്ഞു.നാല്‌ കിലോ അരി ഉൾപ്പെടുന്ന പലവ്യഞ്ജന കിറ്റ് ആണ് നിലവിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.കിറ്റുകൾക്ക് ആവശ്യമായ കൂപ്പണുകൾ സ്‌കൂളുകളിൽ നിന്നും രക്ഷിതാക്കൾ കൈപ്പറ്റി സപ്ലൈക്കോ കടകളിൽ നിന്നും കിട്ടു വാങ്ങുന്ന രീതിയായിരുന്നു മുൻപ് തീരുമാനിച്ചരുന്നത് എങ്കിലും,സപ്പ്ലൈകൊ സ്‌കൂളുകളിൽ കിറ്റുകൾ എത്തിക്കുന്ന സംവിധാനം ആയിരിക്കും ഒരു പക്ഷെ ഉണ്ടാകുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

ഒന്ന് മുതൽ നാല് വരെ ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 350 രൂപ ഏകദേശ മൂല്യം ഉള്ള കിറ്റുകൾ ആയിരിക്കും ലഭിക്കുക.അപ്പർ പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഏകദേശ മൂല്യം 420 രൂപ. മൂല്യം ഉള്ള കിറ്റുകൾ ആയിരിക്കും ലഭിക്കുക.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിദേശങ്ങൾ സംശയങ്ങൾ കമറ്റിൽ അറിയിക്കാം.വളരെ ഉപകാരപ്രദമായ വിവരം കൂട്ടുകാരിലേക്ക് എത്താനായി ഷെയർ ചെയ്യൂ.

Leave a Reply