4 ശതമാനം പലിശ മാത്രം,ഈടില്ലാതെ ലോൺ ലഭിക്കും

ലോക്ക് ടൗണിന്റെ പശ്ചാത്തലത്തിൽ ഉപജീവന മാർഗങ്ങൾ നിലച്ചു പോയവരാണ് നല്ലൊരു ശതമാനം ആളുകളും.അതിനാൽ തന്നെ അവരുടെ ജീവിതം പഴയതു പോലെ ആക്കുക എന്നത് വളരെ ശ്രമകരമാണ്.അവർക്കായി കേന്ദ്ര സർക്കാർ വായ്‌പ്പാ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്.കെ സി സി പദ്ധതി പുതിയ പരിഷ്‌കാരങ്ങൾ വരുത്തി വീണ്ടും അവതരിപ്പിച്ചരിക്കുകയാണ്.അതിൽ പ്രധാനം അപേക്ഷിക്കുന്ന എല്ലാവര്ക്കും അർഹർ ആണ് എങ്കിൽ ഈ വായ്പ നൽകാൻ ആർ ബി ഐ നിർദേശം ഉണ്ട് എന്നതാണ്.മൂന്ന് ലക്ഷം വരെ ലഭിക്കുന്ന കെ സി സി വായപ്പയിൽ ഒന്നര ലക്ഷം രൂപ വരെ ഉള്ള വായ്പ്പകൾക്ക് ഈട് നൽകേണ്ടതല്ല.അതിനു മുകളിൽ ഉള്ള തുകക്ക് ഈഡ് നൽകിയാൽ മതിയാകും.

ഹ്രസ്വകാല വായ്പ്പ ആയി ലഭിക്കുന്ന വായ്പ്പയുടെ പലിശ 9 ശതമാനം ആണ്.ഇതിൽ 5 ശതമാനം പലിശ കേന്ദ്ര സബ്‌സിഡി ആയി ലഭിക്കുന്നതാണ്.എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം പലിശ തിരിച്ചടവിൽ യാതൊരു വിധ മുടക്കവും വരുത്തിയില്ല എങ്കിൽ മാത്രമേ അത്തരത്തിൽ ഒരു പലിശ ഇളവ് ലഭിക്കുകയുള്ളു.അങ്ങനെ വരുമ്പോൾ ഫലത്തിൽ കേവലം 4 ശതമാനം പലിശക്ക് ഈ വായ്‌പ്പ ലഭിക്കുന്നതാണ്.പ്രധാനമായും കർഷകരെ ഉദ്ദേശിച്ചുള്ള വായ്‌പ്പാ ആണ് കിസാൻ ക്രെഡിറ് കാർഡ്.ഒരു സെന്റിന് പരമാവധി അയ്യായിരം രൂപ ആണ് വായ്പ്പ ആയി ലഭിക്കുന്നത്.പുതിയ പദ്ധതി പ്രകാരം കയ്യിലുള്ള സ്വർണം ഈട് ആയി കെ സി സി വായ്‌പ്പാ എടുക്കാനായി നൽകാൻ സാധിക്കുന്നതാണ്.

പുതിയ രീതി പ്രകാരം റുപ്പേ ക്രെഡിറ് കാർഡ് രൂപത്തിൽ നിശ്ചിത തുക നൽകുന്ന സംവിധാനവും നിലവിൽ വന്നിട്ടുണ്ട്.ഇതിനാൽ തന്നെ കർഷകർക്ക് ആവശ്യമുള്ള സമയത്തു പണം പിൻവലിച്ചു നൽകാൻ സാധിക്കുന്നതാണ്.ഈ വായ്പ്പ ലഭിക്കാനുള്ള രേഖകൾ,കരം തീർത്ത രസീത്,കൈവശാവകാശ സർട്ടിഫിക്കറ്റ്,ആധാർ കാർഡ് പകർപ്പ്,ഫോട്ടോ എന്നിവ അപേക്ഷക്കൊപ്പം നാകേണ്ടതാണ്.ദേശസാൽകൃത ബാങ്കുകൾ മുതൽ സംസ്ഥാനത്തെ ഗ്രാമീണ ബാങ്കുകളിൽ വരെ കെ സി സി വായ്‌പ്പാ സംവിധാനം ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ വായ്പ്പയെ കുറിച്ച് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.