ഒരു ലക്ഷം രൂപക്ക് 4 കാറുകൾ

മുഹമ്മദ്ക്കാ യും സെക്കൻഡ് ചോയിസ് എന്ന യൂസ്ഡ് കാറുകളുടെ ഷോറൂമും കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഒക്കെ വളരെ അധികം ട്രെൻഡിങ് ആയി മുന്നോട്ട് പോയ്‌കൊണ്ടിരിക്കയാണ്.ഉപഭോക്താക്കളെ ഞെട്ടിക്കുന്ന ഓഫറുകൾ കൊടുക്കുക എന്നത് തന്നെ ആണ് സെക്കൻഡ് ചോയിസ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം ചെയ്യുന്നതും.ലോക്ക്ഡൗൺ മൂലം ഉള്ള ഒരു ഇടവേളക്ക് ശേഷം അടിപൊളി ഒരു ഓഫറുമായി സെക്കൻഡ് ചോയിസ്‌ വന്നിരിക്കുകയാണ്.സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും പരിയാനിക്കാവുന്ന ഒരു ഓഫർ ആണ് ഇത്.അത് എന്താണ് എന്ന് നോക്കാം.

കോഴിക്കോട് പാവങ്ങാട് Eighter ഷോ റൂമിന്റെ എത്തിവശത്തായിട്ടാണ് സെക്കൻഡ് ചോയിസ് എന്ന സ്ഥാപനം ഉള്ളത്.കൂടുതലായും ലോ ബഡ്ജറ്റ് അഥവാ സാധാരണക്കാർക്ക് വേണ്ടി ഉള്ള കാറുകൾ ആണ് കൂടുതലും ഉള്ളത്.എന്നാൽ ഇപ്പോൾ സ്ഥാപനത്തിൽ ഉള്ള ഒരു ഉഗ്രൻ ഓഫർ എന്താണ് എന്ന് ആദ്യം വിശദീകരിക്കാം.നാല് കാറുകൾ ഒരു ലക്ഷം രൂപക്ക് നൽകുന്ന ഓഫർ ആണ് ഇത്.4 മാരുതി 800 കാറുകൾ ആണ് ഇത്തരത്തിൽ നൽകുന്നത്.പഴമയുടെ ട്രെൻഡ് ഇഷ്ട്ടപെടുന്നവരെ സാംബന്ധിച്ചു വളരെ അധികം ഇഷ്ട്ടപെടുന്ന ഓഫർ ആണ് എന്ന് മാത്രമല്ല പൊതു ഗതാഗതം നിലച്ചിരിക്കുന്ന ഈ സമയത്തു ഇത്തരം ഓഫറിൽ വാഹനം വാങ്ങുന്നത് സ്വന്തം ഉപയോഗങ്ങൾക്ക് വളരെ അധികം ഉപകാരപ്രദം ആണ്.

മേല്പറഞ്ഞവ മാത്രമല്ല വളരെ ലാഭകരമായി വാങ്ങാൻ കഴിയുന്ന മറ്റ് വാഹനങ്ങൾ കൂടി സെക്കൻഡ് ചോയിസ് എന്ന സ്‌ഥാപനത്തിൽ ഉണ്ട്.മൂന്നര ലക്ഷം രൂപക്ക് വാങ്ങാൻ സാധിക്കുന്ന 2013 മോഡൽ 72000 കിലോമീറ്റർ മാത്രം ഓടിയ മാരുതി സ്വിഫ്റ്റ് vdi മോഡലും,അത് പോലെ തന്നെ ഒരു ലക്ഷത്തിന് മുകളിൽ ഓടിയ വെന്റോ 280,000 രൂപക്ക് ലഭിക്കുന്നതാണ്.കൂടാതെ മറ്റനേകം ഓഫറുകൾ സാധാരണകാർക് വേണ്ടി ഉള്ളവ കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ അറിവ് എത്തിക്കാനായി ഷെയർ ചെയ്യുക.

Leave a Reply