വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന വാഹനം സ്മൂത്ത് ആയി നിർത്തനുള്ള ടിപ്പ്

വാഹനം ഓടിക്കുന്നവരിൽ ചിലരെങ്കിലും നേരിടുന്ന ഒരു പ്രശ്‌നമാണ് ബ്രെക്കിങ്ങുമായി ബെന്ധപെട്ടതു.അതായതു വളരെ സ്മൂത്ത് ആയി വാഹനം നിർത്താൻ സാധിക്കാത്തവരും,വാഹനം കുത്തി ചവിട്ടുന്നവരും,വളരെ വേഗം സഡൻ ആയി വാഹനം നിർത്തുന്നവരും ഒക്കെ ചിലപ്പോഴെങ്കിലും വാഹനം വളരെ മൃദുവായി,അദ്ധ്വാനരഹിതമായി യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ നിർത്താൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചട്ടുണ്ടാകും.

വാഹനം ബ്രെയ്ക് ചെയ്യുമ്പോൾ ക്ലച് അമർത്തേണ്ടതുണ്ടോ?അമർത്തേണ്ട സമയം ഏതാണ്,ക്ലെച്ചാണോ ബ്രേക്ക് ആണോ ആദ്യം അമർത്തെണ്ടത്,തുടങ്ങി ഉള്ള നിരവധി സംശയങ്ങൾക്ക് മറുപടി തരാൻ ഈ കുറിപ്പ് നിങ്ങൾക് തീർച്ചയുംസഹായകം ആകും.ഏറ്റവും സുപ്രധാനമായ കാര്യം വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട അറിവുകൾ കാണാതെ പഠിച്ചു വെച്ച് അതിനനുസരിച്ചു വാഹനം ഓടിക്കുക എന്നത് സുഖകരമായ ഒരു പ്രവർത്തി ആയിരിക്കില്ല.വാഹനം ഓടിക്കുമ്പോൾ കാര്യങ്ങൾ മനസിലാക്കി അതിനനുസരിച്ചുള്ള പ്രായോഗിക അറിവാണ് വേണ്ടത്.

ഒരു പ്രത്യേക സാഹചര്യത്തിൽ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് മറ്റൊരു വാഹനമോ,ആളോ പെട്ടെന്നു ചാടിയാൽ എല്ലാ നിയമത്തിനും അപ്പുറം വളരെ പെട്ടെന്നു ക്ലെച്ചും ബ്രെക്കും ഒരുമിച്ചു അമർത്തി കൊണ്ട് വാഹനം നിർത്തി ജീവൻ രക്ഷിക്കുക എന്നതാണ് ആ ഘട്ടത്തിലെ നിയമം.ജീവന്റെ കാര്യത്തിൽ മൃഗങ്ങൾ ആണ് മുന്നിൽ ചാടുന്നത് എങ്കിലും ഇതേ നിയമം തന്നെ ആണ് പാലിക്കേണ്ടത്.

എന്നാൽ ഇനി പ്ലാൻ ചെയ്തു വാഹനം നിർത്താൻ ശ്രമിക്കുകയാണ് എങ്കിൽ,ആദ്യം ബ്രെയ്ക് പതുക്കെ നൽകി കൊണ്ട് വാഹനം വേഗത കുറച്ചു കൊണ്ട് വരിക,വാഹനത്തിന്റെ സ്പീഡ് കുറയുന്നതിനനുസരിച്ചു ക്ലെച് അമർത്തി ഗിയർ കുറച്ചു കൊടുക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം.ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കൂ.

Leave a Reply