കാലിക്കുപ്പി കൊണ്ട് മുറിഞ്ഞ ഹോസ് സിമ്പിളായി ഒന്നിപ്പിക്കാം

കൃഷികൾക്കും,വീട്ടിലെ നിരവധി ആവശ്യങ്ങൾക്കും ഒക്കെ സാധാരണയായി ഉപയോഗിച്ച് വരുന്ന ഒരു വസ്തു ആണ് ഹോസ്.ഹോസ് പൈപ്പുകൾ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും.എന്നാൽ ഹോസുകൾ ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ആളുകളും നേരിടുന്ന പ്രശ്‌നമാണ് ഹോസുകൾ പൊട്ടുക,സുഷിരങ്ങൾ വീഴുക,വെള്ളം ചോർന്നു പോകുക തുടങ്ങിയവ.സാധാരണ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് കെട്ടി വെച്ചും ,പി വി സി പൈപ്പുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്തും ഒക്കെ ആണ് ഇതിനെ എല്ലാവരും പ്രതിരോധിക്കുക.

എന്നാൽ എല്ലാവരും ഉപേക്ഷിച്ചു കളയുന്ന കാലിയായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഹോസിൽ വീഴുന്ന സുഷിരങ്ങളെയും,പൊട്ടലുകളെയും,ലീക്കും പ്രതിരോധിക്കാം.അര ലിറ്റർ കൂൾ ഡ്രിങ്ക്സ് വരുന്ന ബോട്ടിലുകൾ ആണ് ഇതിനു ഏറ്റവും ഉത്തമം.ബോട്ടിലിൽ ഉള്ള കമ്പനിയുടെ പരസ്യ സ്റ്റിക്കറുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ആദ്യം മാറ്റുക.അതിനു ശേഷം കുപ്പിയുടെ നടു ഭാഗം കയ്യി വെച്ച് മുകളറ്റവും താഴെ അറ്റവും മുറിച്ചു കളയുക.

മുറിച്ചു കളയേണ്ട രീതി താഴെ വീഡിയോ കണ്ടാൽ കൃത്യമായി മനസിലാകുന്നതാണ്.ശേഷം ആ നടുക്ക് ഭാഗം മുകളിൽ നിന്നും താഴെ ഭാഗം വരെ കീറുക.ശേഷം നന്നായി റോൾ ചെയ്തു ചുരുട്ടി എടുക്കുക.ഹോസിന്റെ ഉള്ളിലേക്ക് കേറുന്ന അളവിൽ വേണം ചുരുട്ടി എടുക്കാൻ.ശേഷം, മുറിച്ച ഹോസിന്റെ രണ്ട് ഭാഗങ്ങളിലായി പശ തേച്ചു ചുരുട്ടിയ കുപ്പിയുടെ ഭാഗം കയറ്റി വെക്കുക.അൽപ്പ നേരം ഉണങ്ങാൻ അനുവദിക്കുക.

മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്കു ഈ ഉപകാരപ്രദമായ അറിവ് എത്താനായി ഷെയർ ചെയ്യൂ.

error: Content is protected !!