സംസ്ഥാന സർക്കാർ “ജീവനോപാധി” പദ്ധതി

കർഷകർക്കായി വളരെ മികച്ച പദ്ധതികൾ ആണ് സംസ്ഥാന സർക്കാർ പുതുതായി ആവിശ്കരിച്ചിരിക്കുന്നത്.77 കോടി രൂപ വകയിരുത്തിയിരിക്കുന്ന പദ്ധതിതയുടെ പേര് “ജീവനോപാധി” എന്നാണ്.നിരവധി ആനുകൂല്യങ്ങൾ ആണ് സർക്കാർ “ജീവനോപാധി”പദ്ധതി വഴി കർഷകർക്ക് നൽകുന്നത്.പദ്ധതി മുഖേന പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,എറണാകുളം,തൃശൂർ,വയനാട് എന്നീ 6 ജില്ലകളിലെ 5000 കർഷകർക്ക് പശുവളർത്തലിനായി 60000 രൂപ സബ്‌സിഡി തുകയായി ലഭിക്കുന്നതാണ്.ഇതിനൊപ്പം തന്നെ എല്ലാ ജില്ലക്കാർക്കും പശു കിടാവിനെ വളർത്താനായി 5000 രൂപ വീതം സബ്‌സിഡി തുകയായി നൽകുന്നു.

തൊഴുത്ത് നിർമാണതിനായി 5000 കർഷകർക്ക് 25000 രൂപ വീതം സബ്‌സിഡി നൽകുന്നു.കൂടാതെ 25000 രൂപ വീതം ആട് വളർത്തലിനായി 1800 കർഷകർക്ക് “ജീവനോപാധി”പദ്ധതി മുഖേന നൽകുന്നതാണ്.കോവിഡ് കാലത്ത് കർഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് “ജീവനോപാധി”.പദ്ധതിയുടെ പ്രഖ്യാപനാം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.എന്നാൽ ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അടുത്തുള്ള കൃഷി ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിക്കുക.ലഭിക്കുന്ന വിവരങ്ങളെ അനുസരിച്ചു പോസ്റ്റ് ചെയ്യുന്നതായിരിക്കും.”ജീവനോപാധി”പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.ഉപകാരപ്രദമായ ഈ വിവരം പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply