നിങ്ങൾ ഒരിക്കക്കെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇവയുടെ ഉപയോഗങ്ങൾ എന്താണ് എന്ന്?

സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന വസ്തുവിൽ കാണുന്ന ചില പ്രത്യേക ചിഹ്നങ്ങളും,സ്വിച്ചുകളും,സുഷിരണങ്ങളും ഒക്കെ പലപ്പോഴും എന്തിനാണ് എന്ന് പോലും ആലോചിക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളിൽ നല്ലൊരു ശതമാനവും.അത്തരത്തിൽ ഉള്ള ചില കാര്യങ്ങളുടെ വസ്തുത ആണ് ഇവിടെ പറയുന്നത്.പട്ടികയിൽ ഉള്ള ആദ്യത്തെ വസ്തു സിങ്കിനുളിലെ സുഷിരം ആണ്.സ്ഥിരമായി ഉപയോഗിക്കുന്ന സിങ്ക് ആണ്,സുഷിരവും കണ്ടിട്ടുണ്ട് എന്നാൽ ഒരിക്കൽ പോലും ആ സുഷിരം എന്തിനാണ് എന്ന് ആലോചിച്ചു കാണില്ല.ഈ സുഷിരം വെച്ചിരിക്കുന്നത് സിങ്കിൽ അമിതമായി വെള്ളം നിറയുകയും ഒഴുകി പോകാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്‌താൽ സിങ്ക് കവിഞ്ഞു വെള്ളം പുറത്തു പോകാതെ ആ സുഷിരത്തിലൂടെ വെള്ളം ഒലിച്ചു പോകാൻ സഹായിക്കുന്നതാണ്.

അത് പോലെ തന്നെ സ്പൈറൽ ബൈൻഡിങ് ചെയ്ത പുസ്തകങ്ങളും നോട്ട് ബുക്കുകളൂം സാധാരണ ബുക്കുകൾ ഉള്ളപ്പോൾ തന്നെ അവയും നിർമിക്കേണ്ട കാര്യം എന്താണ്?വയർ ബൈൻഡിങ് അഥവാ സ്പൈറൽ ബൈന്റിങ് ചെയ്ത പുസ്തകങ്ങൾ എലിയോ പെരുച്ചാഴിയോ കരണ്ട് തിന്നില്ല.സ്പൈറൽ ബൈൻഡ് കണ്ടാൽ തന്നെ എലികൾ വരില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.ജാക്കറ്റുകൾക്ക് സാധാരണയായി ഉള്ളതിനെ കാൾ അധികമായി മൂന്നാമത് ഒരു കീശ കൂടി കാണാറുണ്ട്.ഈ കീശ അറിയ്യപെടുന്നത് ടിക്കറ്റ് പോക്കറ്റ് എന്നാണ്.പണ്ട് കാലത്തു ആളുകൾ ടിക്കറ്റ് സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പോക്കറ്റ് ആണ് മുകളിലുള്ള മൂന്നാമത്തെ പോക്കറ്റ്.

ടയറുകളിൽ കാണുന്ന നിറമുള്ള അടയാളങ്ങൾ എന്തിനാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ടയറുകളിൽ ഉള്ള കളർ മാർക്കിങ്ങുകൾ സൂചിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാക്കാനും,ഇത് പോലെ രസകരവും ഉപകാരപ്രദവും ആയ അറിവുകൾ കൂടുതലായി നിങ്ങൾക്ക് മനസിലാക്കാനും ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളൂം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഉപകാരപ്രദമായ വീഡിയോ എത്തിക്കാനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

error: Content is protected !!