ബെവ് ക്യു ആപ്പ് ഉപയോഗിക്കേണ്ട രീതി

ലോക്ക് ഡൗൺ പശ്‌ചാത്തലത്തിൽ വിദേശ മദ്യവിൽപ്പന വീണ്ടും തുടങ്ങുന്ന സാഹചര്യത്തിൽ സർക്കാർ ആപ്പ് പുറത്തിറക്കുന്ന വാർത്ത ഇതിനോടകം പുറത്തു വന്നിരുന്നു.ഇന്ന് (27/05/2020) ഉച്ചയോടെ ഇത് സംബന്ധിച്ച മൊബൈൽ ആപ്പ് പുറത്തിറക്കും എന്ന അറിയിപ്പുകൾ പുറത്തു വരുണ്ട്.മദ്യം വാങ്ങാനുള്ള ക്യൂ ന്റെ സ്ഥാനം ബുക്ക് ചെയ്യാൻ ഉള്ള സംവിധാനം ആണ് നിലവിൽ അപ്പ്ലികേഷൻ വഴി ലഭ്യമാകുന്നത്.ഇത് പ്രകാരം മൈബൈൽ അപ്പ്ലികേഷൻ ഉപയോഗിക്കേണ്ട രീതി സംബന്ധിച്ച വിവരം മൊബൈൽ ആപ്പ് നിർമാതാക്കൾ ആയ ഫെയർകോഡ് ഇതിനോടകം പുറത്തിറൽക്കിയിട്ടുണ്ട്.മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉപഭോക്താവിന് മദ്യം വാങ്ങാൻ ഉള്ള വരിയിൽ ഇടം ലഭിക്കുന്ന സംവിധാനം ആണ് മൊബൈൽ ആപ്പ് വഴി ലഭിക്കുന്നത്.

ഇൻസ്റ്റാൾ ചെയ്യേണ്ട രീതി
ഇന്റർനെറ്റ് സൗകര്യം ഉണ്ട് എങ്കിൽ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും,ആപ്പ് സ്റ്റോറിൽ നിന്നും മറ്റേതു മൊബൈൽ ആപ്പ്ളികേഷനുകളും ടൗൺലോഡ് ചെയ്യുന്നത് പോലെ തന്നെ ഈ മെബൈൽ ആപ്പും ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതാണ്.മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിയുമ്പോൾ ആദ്യം ലഭിക്കുന്നത് പേര്, മൊബൈൽ നമ്പർ,പിൻ കോഡ് എന്നിവ നൽകേണ്ട പേജ് ആണ്.ഇത് നൽകി ആപ്പിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്.താഴെ നൽക്കിയിരിക്കുന്ന ചെക്ക് ബോക്സ് ക്ലിക്ക് ചെയ്തു ആപ്പിന്റെ വ്യവസ്ഥകൾ അംഗീകരിക്കുന്നു എന്ന് നൽകി ഇതേ പേജിന്റെ താഴെ നിന്നും ഭാഷ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

തുടർന്നു ലഭിക്കുന്ന സ്ഥിരീകരണ സ്‌ക്രീനിൽ നൽകിയ മൊബൈൽ നമ്പറിലേക്ക് വരുന്ന 6 അക്ക ഒ ടി പി നൽകി സ്ഥിരീകരിക്കേണ്ടതാണ്.എന്തെങ്കിലും കാരണത്താൽ ഓ ടി പി വരാതിരുന്ന സാഹചര്യം ഉണ്ടാക്കുകയാണ് എങ്കിൽ ഒ ടി പി വീണ്ടും അയക്കുക എന്ന ഒപ്‌ഷനിൽ ക്ലിക്ക് ചെയ്താൽ ഒ ടി പി ലഭിക്കുന്നതാണ്.പരിശോധന പൂർത്തീകരിച്ചു കഴിഞ്ഞാൽ ഉപഭോക്താവിന് ബുക്ക് ചെയ്യേണ്ട പേജിലേക്ക് എത്താൻ സാധിക്കുന്നതാണ്.ഇതിൽ ബിയർ ആൻഡ് വൈൻ അല്ലെങ്കിൽ ലിക്വാർ എന്ന രണ്ടു ഓപ്‌ഷൻ കാണാൻ സാധിക്കും.ആവശ്യമുള്ള പാനീയം സിലക്ട് ചെയ്തു തുടർന്ന് പിൻ നമ്പറും നൽകുക.ബുക്കിംഗ്. സ്ഥിരീകരിക്കരിക്കപ്പെട്ടു കഴിഞ്ഞാൽ q r കോഡ്,മദ്യം വാങ്ങേണ്ട ഔട്ട്ലെറ്റ് ,സമയം ,തീയതി, അറിയിപ്പ് അടങ്ങുന്ന ഒരു അറിയിപ്പ് ഉപഭോക്താവിന് ലഭിക്കുന്നതാണ്.ടൈം സ്ലോട്ട് ലഭ്യമല്ല എങ്കിൽ ടോക്കൺ ലഭ്യമല്ല എന്ന അറിയിപ്പും ഉപഭോക്താവിന് ലഭിക്കുന്നതാണ്.

എസ് എം എസ് സംവിധാനം ഉപയോഗിച്ചും ബുക്കിംഗ് സാധ്യമാക്കാൻ കഴിയുന്നതാണ്.സ്മാർട്ട് ഫോൺ ഇല്ലത്തവർ എസ് എം എസ് അയക്കേണ്ട ഫോർമാറ്റ് ലിക്കർ ആവശ്യമുള്ളവർ.<BL><space><pincode><name> ഫോർമാറ്റിലും,ബിയർ ആൻഡ് വൈൻ ആവശ്യമുള്ളവർ <BW><space><pincode><name> എന്ന നമ്പറിലേക്ക് മെസേജ് അയക്കുക.ഒരു ടോക്കൺ ലഭിച്ചു കഴിഞ്ഞാൽ 5 ദിവസത്തിന് ശേഷം മാത്രമേ അടുത്ത് ലഭിക്കുകയുയുള്ളു.അത് പോലെ തന്നെ സ്ലോട്ട് ബുക്കിംഗ് ലഭിക്കുന്നത് രാവിലെ 6 മാണി മുതൽ രാത്രി 10 മാണി വരെ മാത്രം ആയിരിക്കും.

ബെവ്കോ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിനുംഅത് ഉപയോഗിക്കേണ്ട രീതി മനസിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!