ടിക്ടോക്ക് മടങ്ങി വരുമോ ?

ചൈന ബന്ധത്തിൻറെ പേരിൽ 59 മൊബൈൽ അപ്പ്ലിക്കേഷനുകൾ ഇന്ത്യയിൽ അടുത്തിടെ നിരോധിക്കുകയുണ്ടായി.ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും ചലനമുണ്ടാക്കിയതും ടിക്‌ടോക് എന്ന വീഡിയോ ഷെയറിങ് അപ്ലിക്കേഷൻ ആയിരുന്നു. ഒരുപാടു കലാകാരന്മാർക്ക് അവരുടെ കഴിവുകൾ ലോകത്തിനു മുന്നിൽ കൊണ്ട് വരാൻ വളരെ എളുപ്പത്തിൽ ഈയൊരു മാധ്യമം സഹായിച്ചു. ഇത് തന്നെയാണ് സാധാരണക്കാർക്കിടയിലും ടിക്‌ടോക് നെ വ്യത്യസ്തമാക്കിയതും. വളരെ വികാരപരമായാണ് പലരും ടിക്‌ടോക് നോട് യാത്ര പറഞ്ഞത്. എന്നാൽ ടിക്‌ടോക് ഒരു തിരിച്ചു വരവിനായി ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്

ഇന്ത്യയിൽ നിരോധിക്കപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും ടിക്‌ടോക് നിരോധിക്കാൻ സാധ്യതയുള്ളതായി വാർത്തകൾ പുറത്തു വന്നപ്പോൾ എങ്ങനെയും ഇനിയൊരു വീഴ്ച തടയണം എന്ന് തന്നെ ടിക്‌ടോക് ൻറെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് തീരുമാനിച്ചു. ഇതിനായി ചൈനീസ് അപ്ലിക്കേഷൻ എന്ന ലേബൽ മാറ്റി പകരം അമേരിക്കൻ അപ്ലിക്കേഷൻ എന്ന നിലയിലേക്ക് ടിക്‌ടോക് നെ കൊണ്ട് വരാനാണ് ഇപ്പോൾ അവർ ശ്രെമിക്കുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം ഡിസ്നി പ്ലസ് ൻറെ തലവനായിരുന്ന കെവിൻ മേയറെ ടിക്‌ടോക് ൻറെ സിഇഒ ആയി നിയമിച്ചു. ടിക്‌ടോക് ൻറെ എല്ലാ അധികാരങ്ങളും മേയർക്ക് കൈമാറുകയും ചെയ്തു. ഇത് കൂടാതെ ചൈനയിൽ നിന്ന് മാറി ഒരു ഹെഡ് ഓഫീസ് സ്ഥാപിക്കുവാനും ഇവർ തയ്യാറാവുകയാണ്.

നിലവിൽ മുംബൈ, ലണ്ടൻ, ലോസ് ഏഞ്ചൽസ് തുടങ്ങി അഞ്ചു സ്ഥലങ്ങളിൽ ഉള്ള ഏതേലും ഓഫീസിനെ ഹെഡ്ഓഫീസ് ആക്കാനാണ് പദ്ധതി. ഇത്തരത്തിൽ തങ്ങൾക്കു ചൈനയുമായുള്ള ബന്ധം പരമാവധി കുറക്കുകയും അത് വഴി മറ്റു രാജ്യങ്ങളിൽ ഇനിയും സംഭവിച്ചേക്കാവുന്ന നിരോധനം ചെറുക്കുകയുമാണ് ടിക്‌ടോക് ൻറെ ലക്ഷ്യം. ടിക്‌ടോക് മേധാവി കേന്ദ്ര സർക്കാരിനയച്ച കത്തിൽ ചൈനീസ് സർക്കാരോ സേനയെ തങ്ങളോട് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇനി അഥവാ ആവശ്യപ്പെട്ടാൽ അത് നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനയിലെ സെർവറിൽ അല്ല സൂക്ഷിക്കുന്നതെന്നും സിംഗപ്പൂരിലെ സെർവറിലാണ് ഈ വിവരങ്ങൾ സൂക്ഷിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ താഴെ വിഡിയോയിൽ

Leave a Reply