കടയിൽ നിന്ന് മുളകും മുളക് പൊടിയും വാങ്ങുന്ന കാര്യം മറന്നേക്കു

താരതമ്യേന എരിവുള്ള ഭക്ഷണം ഇഷ്ട്ടപെടുന്നവർ ആണ് മലയാളികൾ.അതു കൊണ്ട് തന്നെ വീട്ടിൽ ഒരു മുളക് ചെടി വളർത്തി എടുക്കുക എന്നത് ഓരോ മലയാളി വീട്ടമ്മയുടെയും ആവശ്യമാണ്.കൂടാതെ കടകളിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന മുളകിൽ ഉള്ള കീട നാശിനി പ്രയോഗം അത്ര ചെറുതല്ലാത്ത രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാലം കൂടി ആണ് .ഈ പ്രശ്ങ്ങളെ ഒക്കെ നേരിടാൻ നല്ല പുഷ്ടിയോടെ നല്ല കായ്‌ഫലം ഉള്ള മുളക് വീട്ടിൽ വളർത്തുക എന്നതാണ് പരിഹാരം.വളരെ എളുപ്പത്തിൽ ഇത് എങ്ങനെ സാധ്യമാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇതിനായി കടകളിൽ നിന്നും പൊടിപ്പിക്കാനായി വാങ്ങുന്ന ഒരു കാശ്മീരി മുളകും വറ്റൽ മുളകും ഓരോന്ന് വീതം എടുക്കുക.ശേഷം ഗ്രോ ബാഗിലേക്ക് പൊട്ടിച്ചിടുക.തുടർന്ന് അൽപ്പം മണ്ണ് വിത്ത് മറഞ്ഞു കിടക്കാൻ പാകത്തിൽ ഇട്ടു കൊടുക്ക.ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ ഒരു കാരണവശാലും വെള്ളം കുത്തി ഒഴിക്കാൻ പാടില്ല,പകരം സ്‌പ്രെയർ ഉപയോഗിച്ച് ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതിയാകും.അത് പോലെ തന്നെ മറ്റൊരു കാര്യം പാകുന്ന സമയത്ത് വളം ഇടേണ്ട കാര്യമില്ല.അങ്ങനെ ചെയ്യുന്നത് ഉറുമ്പകളുടെ ശല്യം ഉണ്ടാകാൻ കാരണമാക്കും.മണ്ണിട്ടത്തിനു ശേഷം ഉറൂമ്പ് ശല്യം ഉണ്ടാകാത്ത രീതിയിൽ അൽപ്പം ഉയർന്ന ഭഗത് ഗ്രോ ബാഗ് സൂക്ഷിക്കുക.

5 ദിവസങ്ങൾ കൊണ്ട് വിത് മുളച്ച്‍ തൈ ആകുന്നതാണ്.ശേഷം തൈ വേരിനു ഒന്നും യാതൊരു കോട്ടവും സംഭവിക്കാത്ത രീതിയിൽ മാറ്റി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അത് എങ്ങനെ ആണ് എന്നും തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.

Leave a Reply