ചെടികളിലെ പ്രശനം മുട്ടത്തോട് കൊണ്ട് നേരിടാൻ

കൃഷിയെ ഇഷ്ട്ടപ്പെടുന്ന ഓരോരുത്തർക്കും അവരുടെ വിളവിൽ ഉണ്ടാകുന്ന ചെറിയ കേട് പോലും വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.അത്തരം കാര്യങ്ങളെ നേരിടാൻ എന്തും ചെയ്യുന്നവരാണ് കൃഷിയെ സ്നേഹിക്കുന്നവർ.ഇത്തരത്തിൽ പൊതുവെ നല്ലൊരു ശതമാനം ആളുകളും വീട്ടിൽ നാട്ടു വളർത്തുന്ന ഒന്നാണ് തക്കാളി ചെടികൾ.എന്നാൽ തക്കാളി ചെടികളിൽ കണ്ടു വരുന്നത് പ്രധാനമായും രണ്ടു പ്രശ്ങ്ങൾ ആണ്.ഒന്നാമത്തേത് തക്കാളിപഴങ്ങളിൽ ചിലതെങ്കിലും വലിപ്പം വെക്കാതെ പാകം ആകാതെ പഴുത്ത് പോകുന്നു എന്നതും.രണ്ടാമത്തേതു തക്കാളിപ്പഴഴ്ത്തിന്റെ ഞെടുപ്പിന്റെ എതിർ വശത്തായി കറുപ്പ് അടിച്ചു ചീത്ത ആകുക എന്നതും.

കൃഷിയെ സ്നേഹിക്കുന്ന ഏതൊരു കർഷകനും വിഷമം ഉണ്ടാകുന്ന സംഗതി ആണ് ഇത് എന്നത് തർക്കം ഇല്ലാത്ത കാര്യമാണ്.ഇത്തരം പ്രശ്ങ്ങൾ കണ്ടു തുടങ്ങിയാൽ നല്ലൊരു ശതമാനം ആളുകളൂം ചെടി പിഴുതു കളയുകയോ ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്.എന്നാൽ ഫലപ്രദമായി ഇ പ്രശ്‌നത്തെ നേരിടാൻ സാധിക്കും.മണ്ണിലെ കാൽസ്യത്തിന്റെ അളവ് കുറയുന്നത് മൂലം ആണ് ഈ പ്രശനം ചെടികളിൽ ഉണ്ടാകുന്നത്.ഇത് മൂലം മണ്ണിലെ പി എച് അളവിൽ വ്യത്യാസം വരികയും ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾക്ക് വലിച്ചെടുക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടാകുന്നു.

ഇതിനെ നേരിടുന്നത് കുമ്മായം ഉപയോഗിച്ചാണ്.അൽപ്പം കുമ്മായം ചെടിക്ക് ചുറ്റും വിതറി കൊടുത്ത ശേഷം മണ്ണിളക്കി കൊടുത്താൽ മതിയാകും.ഇനി കുമ്മായം ലഭ്യം അല്ല എങ്കിൽ മുട്ടത്തോട് ഒരു മിക്സിയിൽ നന്നായി പൊടിച്ചു ഇട്ടു കൊടുക്കുന്നതും ഇത്തരം പ്രശ്നങ്ങളെ നേരിടാൻ ഫലപ്രദമാണ്.ഇത് കൂടാതെ മുട്ട പുഴുങ്ങുന്ന വെള്ളം തണുത്തതിന് ശേഷം ചെടിയുടെ മൂട്ടിൽ ഒഴിച്ച് കൊടുക്കുന്നത് മണ്ണിലെ കാൽസ്യം വർധിപ്പിക്കാൻ സഹായിക്കും.അത് വഴി ചെടികളിൽ ഉണ്ടാകുന്ന മേൽപ്പറഞ്ഞ രീതിയിലുള്ള പ്രശ്നങ്ങളെ നേരിടാനും സാധിക്കുന്നതാണ്.കൂടുതൽ വ്യക്തമാക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply