മണി ഹെയ്സ്റ്റ് കണ്ടവർ ഇത് അറിയാതെ പോകരുത്

മലയാളികൾക്ക് അത്രകണ്ട് താല്പര്യം ഇല്ലാത്ത ഒന്നായിരുന്നു അന്യഭാഷാ ടീവി സീരീസുകൾ. എന്നാൽ ഈ അടുത്തകാലത്ത്‌ മലയാളികൾക്കിടയിലും ലോകമെങ്ങും ടീവി സീരീസുകളിൽ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ് സ്പെയിനിലെ ടീവി സീരിയസ് ആയ Money Heist. ഇന്ന് ഭൂരിഭാഗം മലയാളികയും മണി ഹെയ്സ്റ്റ് കണ്ടു കഴിഞ്ഞു.പ്രേക്ഷകനെ പിടിച്ചിരുത്തുന്ന,അടുത്ത കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കാൻ തോന്നിപ്പിക്കുന്ന ദൃശ്യങ്ങഉം ആണ് മണി ഹെയ്സ്റ്റ് എന്ന വെബ് സിരീസിനെ ഇത്ര പ്രിയങ്കരമാക്കിയത്.ഓരോ കഥാപാത്രങ്ങൾക്ക് ഓരോ നാടിന്റെ പേരാണ് നാക്കിയിരിക്കുന്നത്.

സ്പെയിനിലെ ബാങ്കുകളിൽ നടക്കുന്ന മോഷണങ്ങളെ ആസ്പദമാക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. തിരക്കഥയുടെ മികവുകൊണ്ടുതന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറി. അൽവാരോ മോർട്ടെ അവതരിപിച്ച പ്രൊഫസർ എന്നാ കഥാപാത്രം ഇതിനോടകം ലോകപ്രശസ്‌ത നേടുകയും ചെയ്തിട്ടുണ്ട്. മണി ഹെയ്സ്റ്റ് ന്റെ ബാക്ക്ഗ്രൗണ്ട് ബി ജി എമ്മുകൾ,പാട്ടുകൾ എന്നിവ ഇന്ന് കൊച്ചുകുട്ടികൾ വരെ പാടി നടക്കുന്നുണ്ട്.എന്നാൽ മണി ഹെസ്റ്റിനു പിന്നിൽ ഒരു ചരിത്രം ഉണ്ട്.അത് എന്താണ് ഏന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഏറ്റവും താഴെയായി. അൽകിയിരിക്കുന്നത്.

ആദ്യ സീസൺ സ്പെയിനിൽ വല്യ പരാജയം ആയതിനെ തുടർന്ന് ഇനി ഒര് സീസൺ വേണ്ടാന്ന് വച്ച് മതിയാക്കാൻ ഒരുങ്ങുകയായിരുന്നു ഇതിലെ അണിയറ പ്രവർത്തകർ. എന്നാൽ Netfilx എന്നാ ഓൺലൈൻ കമ്പനി ഈ സീരിസിനെ ഏറ്റെടുക്കുകയും ഓൺലൈൻ റിലീസ് ചെയ്യുകയും ചെയ്തതോടെ ലോകമെങ്ങും Money Heist ഒര് തരംഗമായി മാറി. നാല് സീസണുകൾ ആണ് ഇതുവരെ റിലീസ് ആയിട്ടുള്ളത്. ഇതിന്റെ അഞ്ചാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.മണി ഹെയ്സ്റ്റ് നെ കുറിച്ചുള്ള കൂടുതൽ രസകരമായ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply