മനുഷ്യർക്ക് ഉള്ളത് പോലെ തന്നെ ഡി എൻ എ,ആർ എൻ എ പോലുള്ള പാരമ്പര്യം വഹിക്കുന്ന ഘടകങ്ങൾ മൃഗങ്ങൾക്കും ഉണ്ട്.ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ജനിതക മാറ്റത്തെ “മ്യൂട്ടേഷൻ” അഥവാ പരിവർത്തനം എന്നാണ് പറയുന്നത്.ഇത്തരം മാറ്റങ്ങൾ ഗുണമോ ദോഷമോ ഒക്കെ ജീവിയിൽ സമഭവിപ്പിക്കാം.ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ മൃഗങ്ങളിൽ ഉണ്ടായ മ്യുട്ടേഷൻ അഥവാ പരിവർത്തനങ്ങൾ ആണ് ഇവിടെ പറയുന്നത്.വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള,എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ച അത്തരം ചില വിശേഷങ്ങൾ പരിചയപ്പെടാം.
വൺ ഐ ക്യാറ്റ് (ഒറ്റക്കണ്ണൻ പൂച്ച)
നിരവധി പൂച്ചകൾ നമുക്ക് ചുറ്റും ഉണ്ട്.എന്നാൽ തലയുടെ നടുക്ക് ഭാഗത്തായി ഒറ്റ കണ്ണ് മാത്രമുള്ള ഒരു പൂച്ച ജനിക്കുകയുണ്ടായി.എന്നാൽ പൂച്ചയുടെ ഉടമക്കും ലോകത്തിനും അത്ഭുതം ആയ ആ പൂച്ചക്കുട്ടി വളരെ കുറച്ച സമയം മാത്രമാണ് ജീവനോട് ഉണ്ടായിരുന്നത്.മൂക്ക് ഇല്ലാത്തതിനാൽ ശ്വാസ തടസം മൂലം ആണ് പൂച്ച മരണമടഞ്ഞത്.
ടു ഹെഡ്ഡ് സ്നേക്ക് (ഇരട്ട തലയൻ പാമ്പ്
പാമ്പുകളെ പേടി ഇല്ലാത്തവർ ചുരുക്കമായിരിക്കും,എന്നാൽ പേടിക്കൊപ്പം,ആശ്ചര്യവും നിറച്ച ഒരു പമ്പ രണ്ടു തലയുമായി 1999 വർഷത്തിൽ ജനിക്കുകയുണ്ടായി.ഈ പാമ്പിനെ 150000 ഡോളർ നൽകി ഉടമയിൽ നിന്നും സെന്റ് ലൂയിസ് വേൾഡ് അക്വേറിയം വാങ്ങുകയുണ്ടായി. കുറച്ച കാലം മാത്രമേ ജീവിക്കുകയുള്ളു എന്ന് മനസിലാക്കി വാങ്ങിയ ഈ പാമ്പ് 8 വര്ഷം കൊണ്ട് മരണപ്പെട്ടു എങ്കിലും ഈ പാമ്പിനെ കാണാൻ 10 ലക്ഷം സന്ദർശകരെ സെന്റ് ലൂയിസ് വേൾഡ് അക്വേറിയത്തിലേക്ക് എത്തിച്ചു എന്നത് ചരിത്രമാണ്.
മങ്കിപിഗ് (കുരങ്ങ്പന്നി)
ഒരു മൃഗത്തിന് മറ്റൊരു മൃഗത്തിന്റെ അവയവുമായി ജനിച്ചു എന്ന വ്യത്യസ്‍തത ആണ് “മങ്കിപിഗ്” ലോകത്തിനായി കാത്തു വെച്ചിരുന്ന ആശ്ചര്യം.ക്യൂബയിലെ സിയാഗൊടാവിള എന്ന സ്ഥലത്താണ് കുരങ്ങിന്റെ മുഖവും പന്നിയുടെ ഉടലുമായി ഈ പന്നികുട്ടി ജനിച്ചത്.ആ സ്ഥലത്തെ അമിത രാസമലിനീകരണം ആണ് ഇതിനു കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.നാൾ ദിവസത്തെ ആയുസ് മാത്രമായിരുന്നു ഈ ജീവിക്ക് ഉണ്ടായിരുന്നത്.
ഇത്തത്തിൽ 8 കാലുള്ള ആട്,നാല് കാലുള്ള താറാവ്,ചിറകുള്ള പൂച്ച തുടങ്ങി നിരവധി അത്ഭുതജീവികളുടെ വീഡിയോ താഴെ നൽകിയിരുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.ഇത്തരം വ്യത്യസ്ത വാർത്തകൾ ഇഷ്ട്ടപെടുന്ന കൂട്ടുകാരിലേക്ക് ഇത് ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
