പയർ മലയാളികൾക്ക് ഇഷ്ട്ടമുള്ള പച്ചക്കറികളിൽ ഒന്ന് തന്നെയാണ് എന്നത് എല്ലാവരും സമ്മതിക്കുന്ന ഒരു വസ്തുതയാണ്.എല്ലാ കാലത്തും കൃഷി ചെയ്യാൻ സാധിക്കും എന്നതാണ് പയറിന്റെ മറ്റൊരു ആകർഷണം.എന്നാൽ ഈ വർഷകാലത്തു നല്ല പയർ നോക്കി തിരഞ്ഞെടുത്തു കൃഷി ചെയ്യേണ്ടതുണ്ട്.അല്ലാത്ത പക്ഷം പ്രതീക്ഷിക്കുന്ന വിളവ് ലഭിക്കണം എന്നില്ല.ഇക്കാലത്തു കൃഷി ചെയ്യാൻ സാധിക്കുന്ന പയർ വിത്തിനങ്ങൾ പ്രധാനാമായും രണ്ടെണ്ണം ആണ്.പയർ കീട ബാധകൾ ഒന്നും തന്നെ ഇല്ലാതെ തഴച്ചു വളരാൻ സഹായിക്കുന്നത് വേപ്പെണ്ണ എമൽഷൻ,അത് പോലെ തന്നെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം,വേപ്പിൻ കുരു സത്ത് എന്നിവയുടെ പ്രയോഗങ്ങൾ ആവശ്യമാണ്.
മേൽപ്പറഞ്ഞ മൂന്നു വസ്തുക്കൾ ഉപയോഗിച്ച് വേപ്പണ്ണ സമൽഷൻ തയാറാക്കാൻ സാധിക്കുന്നതാണ്.അതായത് വേപ്പെണ്ണ,എക്കോ നീം,എക്കോ നീം പ്ലസ്, എന്നിവ മൂന്നും ഉപയോഗിച്ച് എമൽഷൻ തയാറാക്കാൻ സാധിക്കും.വേപ്പെണ്ണ ആണ് എങ്കിൽ 5 മുതൽ 10 ml വരെയും ,എക്കോ നീം ആണ് ഉപയോഗിക്കുന്നത് എങ്കിൽ 3 മുതൽ 5ml വരെ ഉപയോഗിക്കാവുന്നതാണ്.എക്കോ നീം പ്ലസ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ പരമാവധി 3 ml മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.ഒരു ലിറ്റർ വെള്ളത്തിൽ മേല്പ്പറഞ്ഞ അളവിൽ വേപ്പെണ്ണ ചേർക്കുക,എണ്ണ ആയതിനാൽ വെള്ളത്തിൽ കലരാത്ത സാഹചര്യം ഉണ്ടാകും അതിനായി സോപ്പ് വെള്ളമോ,ഷാമ്പൂ വോ ഉപയോഗിച്ച് വേണം തയാറാക്കാനുള്ളത്.വേപ്പെണ്ണ എടുക്കുന്ന അത്ര തന്നെ അളവിൽ ഷാമ്പൂവും എടുക്കേണ്ടതുണ്ട്.
ശേഷം ഇത് നന്നായി കലക്കുക.എമൽഷൻ എങ്ങനെ ചെടികളിൽ പ്രയോഗിക്കാം അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,പയർ കൃഷിയിൽ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ എന്നിവ പൂർണമായി മനസിലാകാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിത്തിനങ്ങൾ സൗജന്യമായി ലഭിക്കാൻ വീഡിയോയിൽ പറയുന്ന നമ്പറിൽ പറയുന്ന സമയങ്ങളിൽ മാത്രം ബന്ധപ്പെടുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യുക.