ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി നമ്മുടെ നാട്ടിൽ വർധിച്ചു വരികയാണ്.അത്തരത്തിൽ എല്ലാവരും വളരെ അധികം ശ്രദ്ധ പുലർത്തേണ്ട ഒരു അസുഖം ആണ് പ്രമേഹം.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്.പ്രമേഹ രോഗികൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്.പ്രമേഹ പരിശോധനക്കായി ഇപ്പോൾ സൗജന്യ ഗ്ലുക്കോ മീറ്ററുകൾ നൽകി വരുന്നുണ്ട്.ഇന്ന് കുടുംബത്തിലെ ഒരാൾക്ക് എങ്കിലും പ്രമേഹം ഇല്ലാത്തവർ ഉണ്ടാകില്ല എന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്.19.4 ശതമാനം ആളുകൾ പ്രമേഹം ഉള്ളവരാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്.
സാമൂഹ്യനീതി വകുപ്പ് വാർധ്യക്യ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന “വയോമധുരം” പദ്ധതി പ്രകാരം പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസിലാക്കാനായി ഗ്ലുക്കോമീറ്ററുകൾ ലഭ്യമാക്കുന്നുണ്ട്.വ്യോമധുരം പദ്ധതിയിലൂടെ 60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാരായ പ്രമേഹരോഗികൾക്ക് ആണ് സൗജന്യ ഗ്ലുക്കോമീറ്റർ ലഭിക്കുന്നത്.മറ്റൊരു പ്രധാനകാര്യം ബി പി എൽ വിഭാഗത്തിൽപ്പെടുന്ന പ്രമേഹ രോഗികൾക്ക് മാത്രമേ വ്യോമധുരം പദ്ധതി വഴി ഗ്ലുക്കോമീറ്ററുകൾ ലഭിക്കുകയുള്ളു.അപേക്ഷിക്കേണ്ട രീതി എങ്ങനെയാണ് എന്ന് നോക്കാം.
ഓരോ ജില്ലയിലെയും 1000 പ്രമേഹരോഗികൾ ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ഗ്ലുക്കോമീറ്ററുകൾ ലഭ്യമാക്കുന്നതാണ്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ആപ്പ്ലികേഷൻ ഫോം പൂരിപ്പിച്ചു,ഗവണ്മെന്റ്/ NRHM മെഡിക്കൽ ഓഫീസർ (ഡോക്റ്റർ) നൽകിയ പ്രമേഹ രോഗി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ബി പി എൽ റേഷൻ കാർഡ് പകർപ്പ് /പഞ്ചായത്ത്,മുൻസിപ്പാലിറ്റി,കോർപ്പറേഷൻ,വില്ലേജ് ഓഫീസ് എന്നിവയിൽ നിന്നും നൽകപ്പെട്ട ബി പി എൽ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തിയത് എന്നിവ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർക്ക് നൽകുക.
