കോവിഡ് രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ

ലോകത്തെ ടെക് ഭീമൻ എന്ന പേര് കേട്ട ഗൂഗിൾ- ആൻഡ്രോയിഡ്,യൂട്യൂബ് തുടങ്ങിയ പ്ലാറ്റുഫോമുകളുടെ നിർമാതാക്കൾ കൂടി ആണ്.ഇതൊന്നും കൂടാതെ തന്നെ ഓരോ കാലത്തിന്റെയും ആവശ്യം അനുസരിച്ചു നിരവധി കാര്യങ്ങൾ ഗുണഭോക്താക്കളിൽ ആവശ്യമനുസരിച്ചു എത്തിച്ചു കൊടുക്കുന്നതിൽ ഗൂഗിൾ എന്നും ശ്രദ്ധ പുലർത്താറുണ്ട്.അതുകൊണ്ട് തന്നെ ഇന്ന് ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ തടുക്കാനുള്ള യുദ്ധത്തിൽ ഗൂഗിളും പങ്കു ചേർന്നിരിക്കുകയാണ്.ഇതിന്റെ ഭാഗമായ ചില അപ്‌ഡേറ്റുകൾ ഗൂഗിൾ ക്രോമിൽ അവർ വരുത്തി കഴിഞ്ഞു,

കോവിഡ് സംബന്ധിച്ച വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭിക്കും . ഗൂഗിളിൻറെ പുതിയ അപ്ഡേറ്റിലൂടെ ഇനി കോവിഡ് വിവരങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കും.കോവിഡ്-19 എന്ന് സെർച്ച് ചെയ്താൽ നമുക്ക് ഇനി മുതൽ പുതിയ ഒരു റിസൾട്ട് പേജ് ആണ് ലഭിക്കുക. ഇതിലൂടെ നമ്മുടെ ഏറ്റവും അടുത്തുള്ള കോവിഡ് പരിശോധന നടത്തുന്ന സ്ഥലവും, അവിടേക്കെത്താനുള്ള വഴിയും, അവരെ ബന്ധപ്പെടാനുള്ള നമ്പറും ലഭിക്കുന്നതാണ് കോവിടുമായി ബന്ധപ്പെട്ട കണക്കുകൾ അറിയാൻ “സ്റ്റാറ്റിസ്റ്റിക്‌സ്” എന്ന പ്രത്യേകം വിഭാഗവും, രോഗലക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ “ഹെൽത്ത് ഇൻഫോ” വിഭാഗവും പ്രത്യേകമായി ചേർത്തിട്ടുണ്ട്.

അധികം വൈകാതെ നമ്മുടെ യാത്രയിൽ സഹായിക്കാൻ ഗൂഗിൾ മാപ്‌സിൽ മറ്റൊരു അപ്ഡേറ്റ് കൂടി ഉണ്ടാകുന്നതാണ്. നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു എന്തെങ്കിലും തരത്തിലുള്ള യാത്ര നിയത്രണങ്ങൾ ഉണ്ടോ എന്ന് ഇത് വഴി അറിയാൻ സാധിക്കും ഇത് കൂടാതെ നിരവധി അപ്‌ഡേറ്റുകൾ ഇതിലൂടെ ലഭ്യമാണ്.അവ ഏതൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങള്കുടെ പ്രിയപ്പെട്ടവർക്കും ഈ വിലപ്പെട്ട വിവിവരം എത്തണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്യുക.

Leave a Reply