കേടായ നാരങ്ങകൾ ഇനി ആരും കളയില്ല

ചെറുനാരങ്ങ അധികമായി വാങ്ങുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടായി പോകുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്.ഈ സാഹചര്യത്തിൽ ഒക്കെ തന്നെയും ഇവയൊക്കെ എകളയുന്ന രീതി ആണ് കൂടുതൽ ആളുകളും പിന്തുടരുന്നത്.എന്നാൽ വളരെ ഫലപ്രദമായി ഇവ ഉപയോഗിക്കാൻ കഴിയുന്ന ഒരു വഴിയേ കുറിച്ചാണ് ഇവിടെ പറയുന്നത്.നാരങ്ങകൾ സാധാരണ മുറിക്കുന്നത് പോലെ രണ്ടായി മുറിക്കുക.ശേഷം ചാർ ഒക്കെ പരമാവധി എടുക്കാൻ കഴിയുന്നത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം നാരങ്ങാ ഒരു പപ്പട കോലിൽ ഒന്നിന് പുറകെ ഒന്നായി കുത്തി എടുക്കുക.

ശേഷം ഇങ്ങനെ കുത്തി എടുത്ത നാരങ്ങ തോലുകൾ ഗ്യാസ്ന്റെ തീയുടെ മുകളിൽ വെച്ച് പുറംതോട് മൃദു ആകുന്നത് വരെ ചൂടാക്കി വാട്ടി എടുക്കുക,ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ച കഷ്ങ്ങങ്ങളായി ഇടുക,പിന്നീട് ഇത് നല്ല ജ്യുസ് പോലെ അടിച്ചെടുക്കുക.പേസ്റ്റ് രൂപത്തിൽ ആകും മിക്സിയിൽ നിന്നും ലഭിക്കുക.ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കല്ലുപ്പ് ചേർക്കുക,കല്ലുപ്പ് ഇല്ല എങ്കിൽ മാത്രം പൊടിയുപ്പ് ചേർക്കുക,തുടർന്ന് ഒരു ടേബിൾ സ്പൂൺ ഡിഷ്വാഷ് ലിക്വിഡ് ചേർത്ത് കൊടുക്കുക,തുടർന്ന് ഇവയെല്ലാം നന്നായി മിക്സ് ചെയ്തു എടുക്കുക്കാൻ ശ്രദ്ധിക്കുക.

പാത്രങ്ങൾ,വിളക്കുകൾ തുടങ്ങിയവയൊക്കെ കഴുകാൻ വളരെ നല്ല ഒരു ലായനി ആണ് ഇത്.രണ്ട് ആഴ്ചയോളം കേടാകാതെ ഈ ലായനി ഇരിക്കുന്നതാണ്.കൂടാതെ നാരങ്ങാ കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് എങ്ങനെ എന്നും,മേൽപ്പറഞ്ഞ ലായനി തയാറാക്കുന്ന രീതി എങ്ങനെ ആണ് എന്നത് കണ്ടു മനസിലാക്കാനുംതാഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് വരെ ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

Leave a Reply