ഉപഭോഗം ഇത്രമാത്രം ആണെങ്കിൽ ഈ മാസത്തെ വൈദ്യുതി ബിൽ സൗജന്യം

ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ആവറേജ് റീഡിങ് എടുക്കുന്ന രീതി ആയിരുന്നതിനാൽ നിരവധി ഉപഭോക്താക്കൾക്ക് അതിനു ശേഷം വന്ന ബില്ലുകളിൽ വലിയ തുക അടക്കേണ്ട സാഹചര്യം വരികയുണ്ടായി.ഈ സാഹചര്യത്തിൽ വലിയ പ്രതിഷേധം എല്ലാ മേഘലകളിൽ നിന്നും ഉണ്ടായിരുന്നു.ഇത് മാനിച്ചു കൊണ്ട് സർക്കാർ കെ എസ് ഇ ബി യോട് ബിൽ രീതി പരിശോധിക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി.ഇതിന്റെ പശ്ചാത്തലതിൽ വലിയ രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ഇത് പ്രകാരം 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കപ്പെട്ടിട്ടുള്ള കണക്റ്റഡ് ലോഡ് 500 വാട്ടിൽ താഴെ ഉപയോഗിച്ചവർക്ക് ബില് അടക്കേണ്ടതില്ല.ഇവർക്ക് സൗജന്യമാണ് വൈദ്യുതി.മാത്രമല്ല ഇപ്പോൾ ഉപയോഗിച്ച വിദ്യുതി കണക്കിൽ എടുക്കാതെ തന്നെ സൗജന്യം ലഭിക്കുന്നതാണ്.കണക്റ്റഡ് ലോഡ് എന്നത് വീട്ടിലെ വൈദ്യുതി ഉപയോഗിക്കുന്ന ഉഉപകാരണങ്ങളുടെ മുഴുവൻ കണക്കെടുത്ത ശേഷം വൈദ്യുതി കണക്ഷൻ നൽകുന്ന സമയത് കണക്കാക്കയുന്നതിനെയാണ് കണക്റ്റഡ് ലോഡ് എന്ന് പറയുന്നത്.

അത് പോലെ തന്നെ പ്രതിമാസം 40 യുണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 1000 വാട്ട് കണക്റ്റഡ് ലോഡ് ഉള്ള ഉപഭോക്താവിന് 1.50 രൂപയാണ് മാത്രമാണ് ഈടാക്കുന്നത്.എന്നാൽ 40 യൂണിറ്റിന് മുകളിൽ ഉപയോഗിക്കപ്പെട്ടു എങ്കിൽ കൂടിയും ഈ വിഭാഗത്തിൽ പെടുന്ന ഉപഭോക്താവിന് 1.50 രൂപ നിരക്കിൽ മാത്രമാകും ബിൽ ആയിരിക്കും ഈടാക്കുക.

പ്രതിമാസം 50 യുണിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് സാധാരണ ബിൽ തുകയിൽ നിന്നും അധികം ആയി വന്ന തുകയുടെ പകുതി സബ്‌സിഡി ആയി ലഭിക്കുന്നതാണ്.100 യുണിറ്റ് വരെ മാസം ഉപയോഗം ഉള്ളവർക്ക് അധികം ആയി വന്ന ബില് തുകയുടെ 30 ശതമാനം സബ്‌സിഡി ആയി ലഭിക്കുന്നതുമാണ്.150 യുണിറ്റ് വരെ ഉപയോഗം ഉള്ള ഉപഭോക്താവിന് അധിക ഉപയോഗം മൂലം ഉണ്ടായ ബില് തുകയുടെ 25 ശതമാനം സബ്‌സിഡി ആയി ലഭിക്കുന്നതാണ്.ഇനി 150 യൂണിറ്റിന് മുകളിൽ ഉപയോഗം വന്നിട്ടുള്ള ഉപഭോക്താവിന് അധിക ഉപയോഗം മൂല വന്ന തുകയുടെ 20 ശതമാനം ആകും സബ്‌സിഡി ആയി ലഭിക്കുക. ഇത് കൂടാതെ 3 തവണകൾ ആയി ബിൽ അടച്ചാൽ മതിയെന്ന വ്യവസ്ഥ 5 തവണകൾ ആയി ഉയർത്തിയിട്ടുമുണ്ട്.കൂടാതെ ബിൽ അടച്ചില്ല എങ്കിൽ കൂടിയും വൈദ്യുതി ബന്ധം വിശ്ചേദിക്കില്ല എന്ന് കൂടി അറിയിപ്പുണ്ട്.കൂടുതൽ കൃത്യമായി വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

Leave a Reply