കുടുംബശ്രീയിൽ ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

കുടുംബശ്രീയിൽ നിരവധി ഒഴിവുകൾ ആണ് നിലവിൽ വന്നിരിക്കുന്നത്.സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ കുടുംബശ്രീയിൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിഷിരിക്കുകയാണ്.കുടുംബശ്രീ സംസ്ഥാന ഓഫിസിലെ പ്രോഗ്രാം ഓഫീസർ,ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നീ തസ്തികയിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത്.ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ആണ് ഒഴിവുകൾ നികത്തുന്നത്.ഇതിനായി സർക്കാർ,അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ കെ എസ് ആർ ചട്ടങ്ങൾ പ്രകാരം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുളള എൻ ഓ സി സഹിതം അപേക്ഷ നൽകണം.

പ്രോഗ്രാം ഓഫീസർ/ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നീ തസ്തികയിലേക്ക് 4 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്.ഒഴിവുകളിൽ മാറ്റം വന്നേക്കാൻ സാധ്യത ഉണ്ട്.കുടുംബശ്രീയുടെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന തസ്തികകൾ ആണ് മേല്പറഞ്ഞവ അതിനാൽ തന്നെ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ഉള്ളവർ ആയിരിക്കണം.ബിരുദാനന്തര ബിരുദം അഭിലഷണീയം ആണ്.നേതൃപാടവം,സമയബന്ധിതമായ പ്രവർത്തനങ്ങൾ തീർക്കാനുള്ള കഴിവും,ഒരു ടീമിനെ പ്രചോദിപ്പിച്ചു നയിക്കാൻ മാത്രം കഴിവുള്ള വ്യക്തി ആയിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട രീതിയും,അതിനായി ചെയ്യേണ്ട കാര്യങ്ങളും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കമന്റിൽ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ അറിയിക്കുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീതിയോ കാണാം.ഒഫിഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply