ഓൺലൈൻ ആയി ക്‌ളാസുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.അതിനാൽ തന്നെ പലർക്കും ലാപ്‌ടോപ്പുകൾ ഈ അവസരത്തിൽ ആവശ്യവുമാണ്.എന്നാൽ താങ്ങാൻ കഴിയാത്ത വില നിലവിൽ ഉളളതിനാൽ പലർക്കും സാധിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.എന്നാൽ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസം ആയി KSFE യും കുടുംബശ്രീയും ചേർന്ന് ഒരു പദ്ധതി തയാറാക്കിയിരിക്കുകയാണ്.ലാപ്ടോപ്പ് മൈക്രോ ചിട്ടികൾ ആണ് ഇതിനായി ആരംഭിക്കുന്നത്.15000 രൂപയിൽ താഴെ വരുന്ന ലാപ്‌ടോപ്പുകൾ ഇതിനായി വാങ്ങാൻ സാധിക്കുന്നതാണ്.ലാപ്ടോപ്പ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ് ചിട്ടികളിൽ ചേരേണ്ടതു.
കുടുംബശ്രീക്ക് വേണ്ടി KSFE മുഖേന ആണ് ചിട്ടി നടത്തുന്നത്.ചിട്ടിയുടെ പരമാവധി മൂല്യം 15000 രൂപ ആയിരിക്കും.ഏറ്റവും ഗുണകരമായ വശം 500 രൂപ വീതം 30 മാസങ്ങൾ കൊണ്ട് തീച്ചടച്ചാൽ മതി എന്നതാണ്.മുടങ്ങാതെ അടക്കുന്നവർക് KSFE ഒരു ആനുകൂല്യവും മുന്നോട്ട് വെക്കുന്നുണ്ട്.ഓരോ 10 മാസ അടവുകൾ മുടങ്ങാതെ അടച്ചാൽ അടുത്ത മാസ അടവ് KSFE തന്നെ അടക്കുന്നതാണ്.അതിനാൽ തന്നെ കൃത്യമായി അടക്കുന്നവർക്ക് 1500 രൂപ ലാഭം ആയി ലഭിക്കുന്നതുമാണ്.ഇത് പ്രകാരം പ്രകാരം രണ്ടു ലക്ഷം ലാപ്‌ടോപ്പുകൾ മൂന്നു മാസത്തിനകം ലഭ്യമാക്കും എന്നാണ് ലഭിക്കുന്ന വിവരം.
അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ കൂടാതെ ലാപ്‌ടോപ്പുകൾ കൂടി കുട്ടികൾക്ക് ലഭിക്കുന്നതോട് കൂടി പഠന നിലവാരം ഉയരും എന്നാണ് രംഗത്തെ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.നിലവിൽ എങ്ങനെ അപേക്ഷിക്കാം,ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ മാനദണ്ഡങ്ങൾ ഒന്നും പുറത്തിറങ്ങിയിട്ടില്ല എങ്കിലും വളരെ വേഗം വരും ദിവസങ്ങളിൽ ഇവ പുറത്തിറങ്ങും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്.കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
