10,000 രൂപ പിഴ ലഭിച്ചേക്കാം പാൻ കാർഡുടമകൾ എത്രയും പെട്ടെന്നു ഇത് ചെയ്യുക

പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം എന്ന ഉത്തരവ് വളരെ മുൻപേ തന്നെ പുറത്തിറങ്ങിയിരുന്നു.2020 മാർച്ച് 31 വരെ ആയിരുന്നു പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതിയായി നല്കിയിരിക്കുന്നത്.എന്നാൽ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടിയിരുന്നു.ഇത്തരത്തിൽ കാലയളവിനുള്ളിൽ ബന്ധിപ്പിച്ചില്ല എങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതം ആകും.കൂടാതെ 10000 രൂപ വരെ പിഴ ഈടാക്കാനുള്ള സാധ്യതയും ഉണ്ട്.നിലവിൽ ഇൻകം ടാക്സ് അടക്കുന്നവർക്കാകും പിഴ ഈടാക്കൽ ബാധിക്കുക.എങ്കിൽ കൂടിയും പാൻ കാർഡ് ഉള്ളവർ എല്ലാവരും തന്നെ ആധാറുമായി ലിങ്ക് ചെയ്യണ്ടതാണ്.

ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.പ്രധാനമായും ശ്രദ്ധിക്കേണ്ട വസ്തുത പാൻ കാർഡിലെയും ആധാറിലെയും പേരും മറ്റു വിവരങ്ങളും ഒരുപോലെയെല്ല എങ്കിലും ആധാറും പാനുമായി ബന്ധിപ്പിക്കാൻ സാധിച്ചെന്നു വരില്ല.അതിനിയാൽ അത്തരം പ്രശ്ങ്ങൾ ഉള്ളവർ പേരും മറ്റു വിവരങ്ങളും കൃത്യമാക്കേണ്ടതുണ്ട്.നിലവിൽ ഓൺലൈൻ ആയി തന്നെ പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കാൻ ഉള്ള സംവിധാനം ലഭ്യമാണ്.ഇൻകം ടാക്സ് ഓഫ് ഇന്ത്യ ഈ ഫില്ലിംഗ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഇത് സാധ്യമാകുന്നത്.

ഓൺലൈൻ സംവിധാനം അല്ലാതെ ആധാർ കാർഡ് പാൻ കാർഡ് എന്നിവ ഒരേ നമ്പറിൽ ആണ് ബന്ധിപ്പിച്ചിരിക്കുന്നത് എങ്കിൽ UIDPAN<>12 അക്ക പാൻ നമ്പർ <>12 അക്ക ആധാർ നമ്പർ . എന്ന് ടൈപ്പ് ചെയ്തു എന്ന 567678 അല്ലെങ്കിൽ 56161 നമ്പറിലേക്ക് എസ് എം എസ് ആയി അയക്കാൻ സാധിക്കുന്നതാണ്.അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേനയും ഇതേ സേവനം ലഭ്യമാണ്.ഓൺലൈൻ ആയി ആധാറുമായി പാൻ കാർഡ് എങ്ങനെ ബന്ധിപ്പിക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭ്യുപ്രായങ്ങളെ ന്നിവ കമന്റ് ആയി രേഘപ്പെടുത്താം.

Leave a Reply