നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് കർഷകർ.കർഷകർക്കായി പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതി നിലവിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്.പ്രധാനമന്ത്രി കിസാൻ മന്ദൻ യോജന പ്രകാരം ആണ് കർഷകർക്ക് പെൻഷൻ ലഭിക്കുന്നത്.2019-2020 ബഡ്‌ജറ്റ് പ്രകാരം ഈ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് മാസം 3000 രൂപ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി.60 വയസ് കഴിഞ്ഞ കർഷകർക്ക് ആണ് നിലവിൽ ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നത്.വര്ഷം 36000 രൂപയാണ് കർഷകർക്ക് ഒരു വർഷത്തിൽ ലഭിക്കുക.18 വയസിനും 40 വയസിലും ഇടയിൽ പ്രായം ഉള്ള കർഷകർക്ക് ആണ് നിലവിൽ ഈ പദ്ധതിയിൽ ചേരാൻ സാധിക്കുന്നത്.
പ്രതിമാസം നിശ്ചയിക്കക്കപ്പെടുന്ന തുക ഇതിനായി നിക്ഷേപിയ്ക്കേണ്ടതുണ്ട്.51 രൂപ മുതൽ 200 രൂപ വരെയാണ് അടക്കേണ്ട തുക.കർഷകൻ നിക്ഷേപിക്കുന്ന തുകയുടെ തുല്യ തുക കേന്ദ്ര സർക്കാരും പദ്ധതിയിൽ നിക്ഷേപിക്കുന്നതാണ് പദ്ധതിയുടെ രീതി.തുടർന്ന് 60 വയസ് തികയുമ്പോൾ കര്ഷകന് 3000 രൂപ വീതം പ്രതിമാസ പെൻഷൻ കൈപ്പറ്റാൻ സാധിക്കുന്നതാണ്.പ്രധാനമന്ത്രി കിസാൻ സസ്‌കീം വഴി നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് പെൻഷൻ തുകയിൽ നിന്നും നിശ്ചിത തുക ഇത്തരത്തിൽ പ്രധാനമന്ത്രി കിസാൻ മന്ദൻ യോജനയിൽ നൽകി അംഗങ്ങൾ അകാൻ സാധ്‌ക്കുന്നതാണ്.
പ്രധാന മന്ത്രി കിസാൻ യോജനയിൽ അംഗങ്ങൾ ആയിട്ടുള്ള കര്ഷകര്ക്ക് അധികമായ രേഖകൾ ഒന്നും തന്നെ നൽകാതെ മേൽപ്പറഞ്ഞ പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കും.അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ ചെയ്യണം,കൂടുതൽ ആനുകൂല്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്താനായി ഷെയർ ചെയ്യൂ.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ ചോദിക്കാൻ സാധിക്കുന്നതാണ്.
