“മണി ഹെയ്സ്റ്റ്” വെബ് സിരീസ് ലോകത്താകെ എന്ന പോലെ തന്നെ നമ്മുടെ കൊച്ചു കേരളത്തിലും ട്രെന്‍ഡ് ആയി മാറികഴിഞ്ഞിരിക്കുന്നു.ഒരു ബാങ്ക് കൊള്ള ഇതിവൃത്തം ആക്കി കൊണ്ട് തയാറാക്കപ്പെട്ട സ്പാനിഷ് സീരീസ് ആണ് മണി ഹെയ്സ്റ്റ്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു ബാങ്ക് കൊള്ള നടന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ആയിരിക്കും പലര്‍ക്കും.എന്നാല്‍ ഫ്രാന്‍സിലെ “നീസ്” എന്ന സ്ഥലത്ത് ആല്ബര്ട്ട് സ്പെഗാരി എന്ന വ്യക്തി നടത്തിയ ബാങ്ക് കൊള്ള ആണ് യഥാര്‍ത്ഥത്തില്‍ ഉള്ള മണി ഹെയ്സ്റ്റ്.
നമ്മുടെ നാട്ടിലെ സുകുമാരകുറുപ്പിനെ പോലെ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും രക്ഷപ്പെട്ടു പോയതിനാല്‍ ആ നാട്ടിലെ ആളുകളുടെ ഇടയില്‍ അത്ഭുതതോടൊപ്പം തന്നെ ആരാധനയും ജനിപ്പിച്ച വ്യക്തി ആയിരുന്നു ആല്ബര്ട്ട് സ്പെഗാരി.നീസ് പ്രവിശ്യയില്‍ സൊസൈറ്റി ജനറല്‍ ബാങ്കിനോട് ചേര്‍ന്ന് സ്വന്തമായി സ്റ്റുഡിയോ ഉള്ള ഫോട്ടോഗ്രാഫര്‍ ആയിരുന്നു ആല്ബര്ട്ട്.സാധാരണ പോലെ ബാങ്കില്‍ പോയ ആല്ബര്ട്ട് ഒരു കാര്യം ശ്രദ്ധിച്ചു.ബാങ്കിനുള്ളില്‍ ഇരിക്കുമ്പോള്‍ തന്നെ ഓവ് ചാലില്‍ കൂടി വെള്ളം ഒഴുകുന്ന ശബ്ദം അയാള്‍ക്ക് കേള്‍ക്കാനായി.
ഈ ശബ്ദം കേട്ട അയാള്‍ ബാങ്കിന്റെ പരിസരം പരിശോദിച്ചപ്പോള്‍ മനസിലായത് ഒരു ഓവ് ചാലിന് മുകളിലാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത് എന്നതാണ്.അത് മാത്രമല്ല ബാങ്കിന്റെ ലോക്കര്‍ റൂം വഴി ഈ ഓവ് ചാല്‍ കടന്നു പോകുന്നു എന്നുള്ളതും ആല്ബര്ട്ട് മനസിലാക്കി.ഈ തിരിച്ചറിവുകള്‍ അയാളില്‍ പുതിയ പദ്ധതികള്‍ മനസ്സില്‍ ആവിഷ്ക്കരിക്കാന്‍ ഇടയാക്കി.വ്യക്തമായ പ്ലാന്‍ തയാറാക്കിയ ആല്ബര്ട്ട് അതിന്റെ ആദ്യ ഘട്ടം എന്നോണം സൊസൈറ്റി ജനറല്‍ ബാങ്കില്‍ ഒരു ലോക്കര്‍ ഓപ്പണ്‍ ചെയ്യാന്‍ തീരുമാനിച്ചു.
അതിനായി ബാങ്ക് ജീവനക്കാരന്‍ അയാളെ ലോക്കര്‍ റൂമിലേക്ക് കൂട്ടികൊണ്ട് പോകുകയും ലോക്കര്‍ കാണിച്ചു കൊടുക്കുകയും ചെയ്തു.ഈ സംഭവം അയാള്‍ക്ക് ലോക്കറിന്റെ ഘടനയും,അത് നില നില്‍ക്കുന്ന സ്ഥലവും കൃത്യമായി മനസിലാക്കാന്‍ സഹായിച്ചു.അയാള്‍ തനിക്ക് ലഭിച്ച ലോക്കറില്‍ ഒരു അലാറം ക്ലോക്കില്‍ അലാറം സെറ്റ് ചെയ്തു ഉള്ളില്‍ വെച്ച് ലോക്കര്‍ പൂട്ടി.അയാള്‍ അത് ചെയ്തത് എന്തിനാണ് എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.
