വീട്ടിൽ ഉള്ള കത്തിക്കും കത്രികക്കും ഒന്ന് മൂർച്ച ഇല്ല എന്ന പരാതി വീട്ടമ്മമാരിൽ നിന്നും ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരാണ് നല്ലൊരു ശതമാനവും.എന്നാൽ കത്രികക്ക് മൂർച്ച ഇല്ല എന്ന പരാതി ഇനി അവസാനിപ്പിക്കാം.മാത്രമല്ല മൂർച്ച ഇല്ലാത്തതിന്റെ പേരിൽ കത്രിക ഉപേക്ഷിച്ചു കളയുന്ന രീതിയും ഇനി അവസാനിപ്പിക്കാം.വളരെ നിസാരമായി കത്രികയുടെ മൂർച്ച എങ്ങനെ കൂട്ടാം എന്ന് നോക്കാം.കേവലം 20 രൂപ ചിലവിൽ ഒരു വര്ഷം മുഴുവൻ കത്രിക മൂർച്ചയോടെ ഉപയോഗിക്കാൻ കഴിയുന്ന വിദ്യ ആണ് ഇവിടെ പറയുന്നത്.പി 120 സ്‌ക്രബിങ് പേപ്പറോ എമിരി പേപ്പറോ ആണ് ഇതിനായി ആവശ്യം ഉള്ളത്.
സാധാരണ കടകളിൽ നിന്നും ഇത് വാങ്ങാനായി ലഭിക്കുന്നതാണ്.ഈ പേപ്പർ നാലായി മുറിച്ചെടുക്കുക.ശേഷം അതിന്റെ പരുക്കൻ ഭാഗം പുറത്തു നിൽക്കുന്ന രീതിയിൽ ഒരു സ്റ്റീൽ സ്കെയിലിൽ ചുറ്റി എടുക്കുക.ശേഷം കത്രിക രണ്ടു വശത്തേക്കും അകത്തി വെച്ച് കത്രികയുടെ മുറിക്കുന്ന ആഗ്ര ഭാഗത്തായി തയാറാക്കി വെച്ചിരിക്കുന്ന സ്കെയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ മുക്കിയതിനു ശേഷം നന്നായി ഉരക്കുക.മുറിക്കുന്ന ഭാഗവും ഇത്തരത്തിൽ ഉരച്ചെടുക്കുന്നത് മൂർച്ച വർധിക്കാൻ വളരെ സഹായകം ആണ്.കൂടാതെ കത്രികയുടെ വശവും ഇത്തരത്തിൽ പേപ്പർ ഉപയോഗിച്ച് തുറക്കുക.
കത്രികയുടെ മൂർച്ച വർധിപ്പിക്കാൻ തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.ഇത്തരം ടിപ്പുകൾ ഇഷ്ട്ടപെടുന്ന കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യാം.നൽകിയിരിക്കുന്ന വീഡിയോ കാണുക.