റേഷൻ കാർഡ് ഇനി മൊബൈലിൽ ലഭിക്കും

കേവലം റേഷൻ വാങ്ങുക എന്നതിനപ്പുറം നിരവധി ഉപയോഗങ്ങൾ റേഷൻ കാർഡിനുണ്ട്.പല അപേക്ഷകൾക്കും ഒപ്പം നൽകേണ്ടത് റേഷൻകാർഡിന്റെ പ്രധാന പേജിന്റെ പകർപ്പ് ആണ്.ദാരിദ്ര്യ രേഖ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നതും റേഷൻ കാർഡ് ഉപയോഗിച്ചാണ്.വരുമാന സർട്ടിഫിക്കറ്റുകൾ വിലേജ് ഓഫിസുകളിൽ നിന്നും കൈപ്പറ്റാനും റേഷൻ കാർഡ് അപേക്ഷക്ക് ഒപ്പം നൽകേണ്ടതുണ്ട്.ഇത്തരത്തിൽ നിരവധി അനവധി ഉപയോഗങ്ങൾ റേഷൻ കാർഡിനുണ്ട് എന്നത് അതിന്റെ ഉപയോഗം എത്ര വലുതാണ് എന്ന് നമുക്ക് മനസിലാക്കി തരുന്നുണ്ട്.എന്നാൽ ചില സാഹചര്യങ്ങളിൽ പെട്ടെന്നു റേഷൻ കാർഡുകളോ,അവയുടെ പകർപ്പുകളോ ആവശ്യം വരുന്ന ഘട്ടത്തിൽ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാക്കുകയാണ് എങ്കിൽ എന്ത് ചെയ്യാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.

റേഷൻ കാർഡ് എപ്പോഴും കൊണ്ട് നടക്കുന്ന ഒരു വസ്തു അല്ലെങ്കിലും മൊബൈൽ ഫോൺ അങ്ങനെ അല്ല അത് ഇപ്പോഴും കയ്യിൽ കാണുന്ന ഒരു വസ്തു ആണ്.മൊബൈലിൽ റേഷൻ കാർഡ് ലഭിച്ചാൽ മേൽപ്പറഞ്ഞ പോലുള്ള സാഹചര്യത്തിൽ അത് വളരെ ഉപകാരപ്രദം ആയിരിക്കും എന്നത് തർക്കം ഇല്ലാത്ത വസ്തുത ആണ്.ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ റേഷൻ കാർഡ് മൊബൈലിൽ ലഭിക്കുന്ന ഒരു മൊബൈൽ അപ്പ്ലികേഷൻ നിലവിലുണ്ട്.എന്റെ റേഷൻ കാർഡ് എന്നാണ് അതിന്റെ പേര്.ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഒക്കെ ഇവ ലഭ്യമാണ് താനും.എന്റെ റേഷൻ കാർഡ് മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വളരെ ലളിതമായ വഴികളിലൂടെ എന്റെ റേഷൻ കാർഡ് മൊബൈൽ ആപ്പ്ലികേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതാണ്.ചുവടെ നൽകിയിരിക്കുന്ന വീഡിയോയിൽ മൊബൈൽ ആപ്പ്ലികേഷൻ എങ്ങനെ ഇൻസ്റ്റാൾ ചെയ്യണം എന്ന് വ്യക്തമാക്കുന്ന വീഡിയോ ലഭ്യമാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും കാമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാർക്കും എന്റെ റേഷൻ കാർഡ് മൊബൈൽ അപ്പ്ലികേഷനെ കുറിചചുള്ള വിവരം എത്തിക്കാനായി ഷെയർ ചെയ്യൂ.

Leave a Reply