റിമോട്ട് കാറുകളും,കളിപ്പാട്ടങ്ങളും നിരവധിയായി നമ്മൾ കണ്ടിട്ടുണ്ടാകും.റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണുകളും റോബോട്ടുകളഉം ഉണ്ട്.എന്നാൽ മനുഷ്യനെ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിച്ചാലോ?.ആദ്യം കേൾക്കുമ്പോൾ എല്ലാവരും നെറ്റി ചുളിക്കുന്ന ഒരു കാര്യം ആണെങ്കിലും സംഭവം നടത്തി കാണിച്ചിരിക്കുകയാണ് “മേക്കർ ക്യു” എന്ന യൂട്യൂബ് ചാനലിലെ മിടുക്കന്മാർ.സാധാരണഗതിയുൽ ശരീര പ്രവർത്തങ്ങൾ എല്ലാം തന്നെ നിയന്ത്രിക്കുന്നത് തലച്ചോറാണ്.ഏതു ഭാഗം ആണോ പ്രവർത്തിക്കേണ്ടത് അവിടേക്ക് തലച്ചോറിൽ നിന്നും വരുന്ന സന്ദേശങ്ങൾക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
ഉദാഹരണത്തിന് കൈ ചലിപ്പിക്കണം എന്ന് കരുതുന്ന ഒരു മനുഷ്യന്റെ തലച്ചോറിൽ നിന്നും അതിനുള്ള സിഗ്നൽ കൈകളിലെ മസിലുകളിൽ എത്തുകയും കയ്യിലെ മസിലുകൾ ചുരുങ്ങുകയോ,വികസിക്കുകയോ ചെയ്തു ആണ് ഈ പ്രവർത്തനം നടക്കുക.എന്നാൽ ഈ പ്രവർത്തനം സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുകയാണ് ഇവിടെ.”ടെൻസ് യുണിറ്റ്” എന്ന ഉപകരണം വഴി ആണ് ഇത് സാദ്യമാക്കുന്നത്.”ട്രാൻസ്ക്യ്റ്റനിയസ് ഇലക്ട്രിക്കൽ നെർവ്വ് സ്റ്റിമുലേഷൻ “എന്നതാണ് ടെൻസ് ന്റെ പൂർണരൂപം.ആരോഗ്യപ്രവർത്തകൾ വേദന കുറക്കാനും മറ്റും സാധാരണ ഉപയോഗിക്കുന്ന ഒരു വസ്തു കൂടി ആണ് ഇത്.
ശരീരവുമായി നേരിട്ട് ബന്ധം വരുന്ന ഇലകട്രോഡ്സ് വഴി ആണ് ഇത് സാധ്യമാക്കുന്നത്.ഇത്തരത്തിൽ മനുഷ്യ ശരീരത്തെ റിമോട്ട് ഉപയോഗിച്ച് എങ്ങനെ നിയന്ത്രിക്കുന്നു എന്നത് കണ്ടു മനസിലാക്കായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിൽ അറിയിക്കാം.വളരെ രസകരവും,അറിവ് പകരുന്നതുമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്താനായി ഷെയർ ചെയ്യൂ.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
