കൊറോണ വന്നതോട് കൂടി പലർക്കും ആശുപത്രിയിൽ പോകാൻ പേടിയാണ്. സാധാരണ പനിയുമായി ആശുപത്രിയിലെ പോയാലും കോവിഡ് പരിശോധനയൊക്കെ ചെയ്യേണ്ടി വരും എന്ന് കരുതുന്നവരും കുറവല്ല,സാമൂഹിക അകലം പാലിക്കേണ്ടതുളളതിനാൽ കുറച്ചധികം പേർ ആശുപത്രിയിൽ പോയുള്ള ചികിത്സ ഒഴിവാക്കുന്നവരാണ്. ഇത് കൊണ്ട് തന്നെ അസുഖം വന്നാലും സ്വയം ചികിത്സ. ചെയ്‌തു വീട്ടിലിരിക്കുന്നവർ കുറവല്ല. എന്നാൽ ഇനി ഇത്തരം പേടിയൊന്നും കൂടാതെ നമുക്കിനി വീട്ടിലിരുന്നു തന്നെ ഡോക്ടറെ കാണുകയും രോഗത്തിന് ചികിത്സ നേടുകയും ആവാം
നാഷണൽ ഹെൽത്ത് മിഷൻന്റെ ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനി എന്ന പദ്ധതിയിൽ കഴിഞ്ഞ 10 മുതൽ കേരളം സർക്കാരും പങ്കാളികളായി. ഇതോടെ ഗവണ്മെന്റ് ഡോക്ടർമാരുടെ സേവനം നമുക്കിനി ഓൺലൈനായി വീട്ടിലിരുന്നു നേടാൻ സാധിക്കും. വിവിധ ഡിപ്പാർട്മെന്റുകളിലായി മുപ്പതോളം ഡോക്ടർമാരാണ് കേരളത്തിൽ ഓൺലൈൻ പരിശോധന നടത്തുന്നത്. തികച്ചും സൗജന്യമായ ഈ സേവനം നിലവിൽ പകൽ എട്ടു മുതൽ രാത്രി എട്ടു വരെ ലഭ്യമാണ്. ജനങ്ങളുടെ പ്രതികരണമനുസരിച്ചു കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്
ഈ സേവനം ലഭിക്കാൻ ആദ്യം താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ചു നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യണം. ശേഷം ലഭിക്കുന്ന ടോക്കൺ ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം നമ്മുടെ അവസരത്തിനായി കാത്തിരിക്കാം.ഈ സേവനം ലഭ്യമാക്കാനായി ഗൂഗിളിൽ “ഇ സഞ്ജീവനി ഓ പി ഡി” എന്ന് സേർച്ച് ചെയ്യുകയോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാം. പരിശോധനക്ക് ശേഷം മരുന്നിന്റെ കുറിപ്പ് ഡോൺഡലോഡ് ചെയ്തെടുക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിഡിയോയിൽ ലഭ്യമാണ്.