ആമസോണിൽ 30000 രൂപ വരെ മാസ ശമ്പളത്തിൽ ജോലി

പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനം ആയ ആമസോൺ നിരവധി ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.20000 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ആഗോള ഉപഭോക്താക്കൾക്ക് ഇന്ത്യയിലേതടക്കം തടസം ഇല്ലാത്ത സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി ആണ് പുതിയ തൊഴിലവസരങ്ങളിലേക്ക് ആമസോൺ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്ഹൈദരാബാദ്.പൂനെ,കോയമ്പത്തൂർ,നോയിഡ,കൊൽക്കത്ത,ജയ്‌പൂർ,ചണ്ഡിഗർ,മംഗളുരു,ഇൻഡോർ,ഭോപ്പാൽ ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആണ് നിയമനം നടക്കുക.

ആമസോണിന്റെ വിർച്യുൽ കസ്റ്റമർ പ്രോഗ്രാമിലേക്ക് ആണ് മിക്ക ഒഴിവുകളും വന്നിരിക്കുന്നത്.കൂടാതെ ആദ്യ 6 മാസം വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി എന്ന സാധ്യതയും ആമസോൺ നൽകുന്നുണ്ട്.വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളം 15000 രൂപ മുതൽ 20000 രൂപ വരെ ആയിരിക്കും.6 മാസത്തെ പ്രൊബേഷൻ സമയത്തെ ജോലി വിലയിരുത്തിയാകും മേൽപ്പറഞ്ഞ ആമസോൺ ഓഫീസുകളിൽ സ്ഥിര നിയമനം ലഭിക്കുക.സ്ഥിര നിയമനം നേടുന്ന ഉദ്യോഗാര്ഥിക്ക് 23000 മുതൽ 30000 രൂപ വരെ ഉള്ള ശമ്പളവർദ്ധനവ് ലഭിക്കുന്നതാണ്.അപേക്ഷകന് വേണ്ട യോഗ്യത പ്ലസ് ടു വും,തുടർന്ന് ഏതെങ്കിലും വിഷയത്തിൽ എടുത്തിരിക്കുന്ന ബിരുദവും ആണ്.

കൂടാതെ ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.ഹൈദരാബാദ് ആമസോൺ ഓഫീസിലേക്ക് ഉള്ള ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ നൽകാൻ നിലവിൽ സാധിക്കുന്നതാണ്.അപേക്ഷ നൽകേണ്ട രീതി വേണ്ട രേഖകൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.തൊഴിൽ ആഗ്രഹിക്കുന്ന എല്ലാവരിലേക്കും ഈ വിവരം എത്താനായി വളരെ വേഗം ഷെയർ ചെയ്യൂ.

Leave a Reply