കേരളത്തിൽ ഇപ്പോഴത്തെ പ്രധാന ട്രെൻഡിങ് ആയി മാറികൊണ്ടിരിക്കുകയാണ് റോക്കറ്റ് അടുപ്പുകൾ.വളരെ എളുപ്പം,വളരെ വേഗത്തിൽ എവിടെ വേണമെകിലും ചെയ്യാം എന്നുള്ളതാണ് ഇതിനെ ആളുകളുടെ ഇടയിൽ ഇത്രയും സ്വീകാര്യമാക്കാൻ പ്രധാന കാരണം.അധികമായി കാറ്റു വന്നു തീ അണഞ്ഞു പോകുന്ന സാഹചര്യം ഉള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് റോക്കറ്റ് അടുപ്പുകൾ.മണൽ സിമന്റ് തുടങ്ങിയവ ഒന്നും തന്നെ ഉപയോഗിക്കാതെ ഇഷ്ടിക അഥവാ ചുടുകട്ട മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന രീതി ആണ് റോക്കറ്റ് അടുപ്പൂക്കളുടെ മറ്റൊരു പ്രത്യേകത.
ഏകദേശം 28 ഇഷ്ടികകൾ ഉപയോഗിച്ച് ഉണ്ടാകുന്ന റോക്കറ്റ് അടുപ്പ് ആണ് ഇവിടെ പറയുന്നത്.ഇഷ്ട്ടികയോടൊപ്പം തന്നെ ആവശ്യം ഉള്ള ഉള്ള മറ്റൊന്നാണ് 12 ഇഞ്ച് സമചതുരത്തിൽ നിർമിച്ച ഒരു സ്റ്റീൽ നെറ്റ്.തുടർന്ന് വളരെ നിരപ്പുള്ള ഒരു സ്ഥലത്തു വേണം ഇത് തയാറാക്കാനുള്ളത്.ഇഷ്ടികകൾ അടുക്കി വെച്ച് തന്നെ ആണ് റോക്കറ്റ് അടുപ്പുകൾ തയാറാക്കുന്നത്.എന്നാൽ സാധാരണ ഗതിയിൽ ഉള്ള അടുപ്പുകൾക്ക് ഇഷ്ടിക വെക്കുന്നത്തിൽ നിന്നും അലപം വ്യത്യസത്യമായ രീതിയിൽ ആണ് ഇത് ചെയ്യുന്നത്.ഇഷ്ടിക അടുക്കുന്ന രീതിയാണ് ഇതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യം.
ചുടുകട്ട അഥവാ ഇഷ്ടിക റോക്കറ്റ് അടുപ്പ് ഉണ്ടാക്കാനായി എങ്ങനെ എടുക്കാം അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കമന്റിൽ നിങ്ങളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ രേഖപ്പെടുത്താം.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
