നിലവിലെ ഫോണുകളിലെ ക്യാമറ ചിത്രങ്ങള്‍ മനുഷ്യന്റെ കാഴ്ചകളില്‍ ഒതുങ്ങി നില്‍ക്കുന്ന ചിത്രമാണ്.എന്നാല്‍ മനുഷ്യന്റെ കണ്ണിനേക്കാള്‍ വേവ് ലെങ്ങ്ത് കൂടുതലുള്ള ക്യാമറ ഫോണ്‍ ഇന്ത്യയുടെ വിപണിയില്‍ ഇറങ്ങാന്‍ പോകുകയാണ്.സാധാരണയായി ക്യാമറകളിലുള്ള മോണോക്രോം എന്ന ഫില്‍റ്റര്‍ ബ്ലാക്ക് ആന്‍ഡ് വയ്റ്റ് ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിനു സമാനമായ ഒരു ഫില്‍റ്റര്‍ ആണ് ഫോട്ടോ ക്രോം എന്നാ നാമധേയത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന വണ്‍പ്ലസ് 8പ്രൊ യില്‍ അടങ്ങിയിട്ടുള്ളത് .
ഫോട്ടോ ക്രോം ഫില്‍റ്റര്‍ ഉപയോഗിച് ഫോട്ടോ എടുത്താല്‍ കട്ടി കുറഞ്ഞ പ്രതലങ്ങളെ തുളച് കയറി അതിന്റെ അപ്പുറത്തുള്ള കാര്യങ്ങള്‍ കണാന്‍ സാധിക്കുന്നു.വണ്‍ പ്ലസ് 8 പ്രൊ അവതരിപ്പിക്കുന്ന ഫോട്ടോ ക്രോം ഫീച്ചറില്‍ ധാരാളം നന്മകളും ദോഷങ്ങളും കാണുന്നുണ്ട്.റിമോട്ട് പോലുള്ള പുറം ഭാഗം കട്ടിയില്ലാത്ത വസ്തുക്കളുടെ ഉള്‍ഭാഗത്തുള്ള പനെലുകള്‍ കാണാന്‍ സാധിക്കുന്നതാണ്.
അത്പോലെ കട്ടിയില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുകയും വസ്ത്രങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും മറക്കാന്‍ ശ്രമിച്ചാലും കാണാന്‍ സാധിക്കുന്നു എന്നതാണ് വണ്‍ പ്ലസ് ന്റെ പുതിയ ഫോണിനുള്ള ദോഷഭലമായി എണ്ണപെടുന്നു. ഇതില്‍ നടക്കുന്ന പ്രോസെസ്സ് എന്നാല്‍ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കുന്ന പ്രകാശ രശ്മികള്‍ ഒരു പ്രത്യേക വേവ് ലെങ്ങ്ത് ഉണ്ട് അതിന്റെ മുകളിലുള്ളതിനു മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കില്ല.
മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കുന്ന വേവ് ലെങ്ങ്ത് ആണ് സാധാരണ സ്മാര്‍ട്ട് ഫോണിലുള്ള ക്യാമറകള്‍ റീഡ് ചെയ്യുന്നതും.എന്നാല്‍ വണ്‍ പ്ലസ്സിന്റെ 8 സീരീസിലുള്ള ഈ ഫോണ്‍ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കാത്ത വേവ് ലെങ്ങ്ത് റീഡ് ചെയ്യുന്നു.ഉദാഹരണമായി മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കാത്ത ഇന്‍ഫ്രാ റെഡ് രശ്മികള്ളെപോലും റീഡ് ചെയ്യാന്‍ വണ്‍ പ്ലസ് 8 പ്രൊന്‍റെ ക്യാമറക്ക് കഴിയുന്നു എന്നതാണ് ടെക്നിക്കലായുള്ള വിശദീകരണം.
ക്യാമറ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ വണ്‍ പ്ലസ് 8 പ്രൊ യുടെ ഈ സവിശേഷത ഒഴിവാക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാം.വണ്‍ പ്ലസ് 8 സീരീസിലെ ഫോണുകള്‍ പ്രധാനമായും മൂന്ന് വേരിയന്റിലൂടെയാണ് ലഭ്യമാകുന്നത്. ഒന്നാമതായി സിക്സ് ജീബി റാം 120 ജീബി രണ്ടാമതായി 8 ജീബി റാം 120 ജീബി മൂന്നാമതായി 12 ജീബി റാം256 ജീബി എന്നിങ്ങനെയാണ് കണക്ക്.കൂടുതൽ വിവരങ്ങൾ ഇ ഫോണിനെ പാട്ടി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്തിക്കാനായി ഷെയർ ചെയ്യൂ.