കർഷകർക്ക് സംസ്ഥാന സർക്കാർ 1000 രൂപ നൽകുന്നു

ലോക്ക്ടൗൺ കാലം ആയതിനാൽ ജീവിത മാർഗം നിലച്ചു പോയ നിരവധി തൊഴിൽ വിഭാഗങ്ങൾ ഉണ്ട്.വിവിധ തരം ആനുകൂല്യങ്ങളും സഹായങ്ങളും അവർക്കായി സംസഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.അതിൽ നല്ലൊരു ശതമാനവും ഗുണഭോക്താവിന്റെ അക്കൗണ്ടുകളിൽ നേരിട്ട് എത്തിക്കുന്ന രീതിയായിരുന്നു തുടർന്ന് വന്നിരുന്നത്.അതിന്റെ ഭാഗമായി കർഷകർക്ക് 1000 രൂപ വീതം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രവർത്തികമാകുന്നതിന്റെ പ്രവർത്തങ്ങൾ നടന്നു വരികയാണ്.എന്നാൽ അപേക്ഷകൾ നൽകേണ്ടിയിരുന്ന ഘട്ടത്തിൽ ലോക്ക് ടൗൺ മൂലം അക്ഷയ,ജനസേവന കേന്ദ്രങ്ങൾ അടഞ്ഞു കിടന്നിരുന്ന സാഹചര്യം ആയതിനാൽ പലർക്കും അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.

അതിനാൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ ഉള്ള അവസരം ആരും പാഴാക്കാതിരിക്കുക.മാത്രമല്ല ഇത് പ്രകാരം ആനുകൂല്യങ്ങൾ വളരെ വേഗം തന്നെ കർഷകന്റെ അക്കൗണ്ടുകളിൽ എത്തുകയും ചെയ്യുന്നതാണ്.കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിലവിൽ അംഗങ്ങൾ ആയിട്ടുള്ളവർക്ക് ആണ് നിലവിൽ ഈ തുക ലഭിക്കുക.കർഷക തെഴിലാളി ക്ഷേമനിധി ഓഫീസിൽ പോയി അപേക്ഷ സമർപ്പിക്കുന്ന രീതി ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്.എന്നാൽ ഓൺലൈൻ വഴി ഇപ്പൊ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ,ജനസേവന കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ ആധാറിന്റെ പകർപ്പ്,ബാങ്ക് പാസ് ബുക്ക് ആദ്യ പേജ് ന്റെ പകർപ്പ്,അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഉള്ള ഭാഗം.കർഷക തെഴിലാളി ക്ഷേമനിധി സാക്ഷ്യത്തിന്റെ അടിസ്ഥാന വിവരങ്ങൾ ഉള്ള ആദ്യ പേജിന്റെ പകർപ്പ്.അംശാദായം അടച്ചതിന്റെ പകർപ്പ് എന്നിവ അപേക്ഷ നൽകുമ്പോൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.നൽകുന്ന രേഖകളിൽ പേരിൽ എന്തെങ്കിലും വ്യത്യാസം ഉള്ളവർ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് കോടി ഇതിനൊപ്പം വെക്കേണ്ടതാണ്.സ്മാർട്ട് ഫോണുകൾ മുഖേനയായും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.അപേക്ഷ സമർപ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതൽ വിവരങ്ങൾ ഇതിനെ പറ്റി അറിയാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആർക്കും തന്നെ ഈ ആനുകൂല്യം നഷ്ട്ടപ്പെട്ടു പോകാതിരിക്കാൻ ഇത് ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

Leave a Reply