വാട്സാപ് ഉപഭോക്താക്കൾക്ക് ഒരു ഉഗ്രൻ അപ്‌ഡേറ്റ്

വാട്സ്ആപ് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യം ഇന്ത്യ ആണ്.അതിനാൽ തന്നെ ലോക്കഡോൺ കാലത്തു അമിതമായി സ്റ്റാറ്റസുകൾ ഇടുന്നത് മൂലം ഉള്ള സെർവർ ലോഡും,മറ്റു പ്രശ്നങ്ങളും ഒഴിവാക്കാൻ വേണ്ടി വാട്സ്ആപ് സ്റ്റാറ്റസ് ഇടാനുള്ള സംവിധാനം 15 സെക്കൻഡ് ആയി പരിമിതപെടുത്തിയിരുന്നു.എന്നാൽ വാട്സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് പ്രകാരം സ്റ്റാറ്റസ് ദൈർഘ്യം വീണ്ടും 30 സെക്കൻഡായി ഉയർത്തിയിട്ടുണ്ട്.ആൻഡ്രോയിഡ് ഫോണുകളിൽ ഉള്ള 2.20.166 എന്ന വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് സ്റ്റാറ്റസ് 30 സെക്കന്റ് ഇടാൻ കഴിയുന്ന രീതിയിൽ തിരിച്ചു വന്നിരിക്കുന്നത്.

മേൽപ്പറഞ്ഞ പുതിയ വേർഷനിലേക്ക് മാറിയാൽ 30 സെക്കന്റ് സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.മേൽപ്പറഞ്ഞ വാട്സ്ആപ് നിയന്ത്രണം ഇന്ത്യയിലെ ഉപഭോക്താക്കൾക് മാത്രം ആയിരുന്നു കൊണ്ട് നിലവിലുള്ളത്.ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഇന്ത്യയിൽ ആണ് എന്നത് തന്നെ ആണ് ഇതിനു കാരണം ആയി പറഞ്ഞത്.ലോക്ക്ടൗണിൽ അയവുകൾ വന്ന സാഹചര്യത്തിൽ ആണ് ഈ സംവിധാനം തിരിച്ചു വന്നിരിക്കുന്നത്.ഈ അപ്ഡേറ്റ് ലഭിക്കാനായി വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്യണ്ടതുണ്ട്. മാത്രമല്ല 2.20.166 എന്ന വാട്സാപ്പിന്റെ ബീറ്റാ വേർഷൻ തന്നെ ഇൻസ്റ്റാൾ ചെയ്യണ്ടതുമുണ്ട്.

എന്നാൽ പ്ലെ സ്റ്റോറിൽ നിന്നും ഈ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല എങ്കിൽ http://apkmirror.com/ എന്ന വെബ്സൈറ്റിൽ വാട്സാപ് ബീറ്റ വേർഷൻ എന്ന് തിരയുകയാണ് എങ്കിൽ ഇത് പുതിയ വാട്സ്ആപ് പതിപ്പ് ലഭിക്കുന്നതാണ്.എന്നാൽ ഐ ഫോൺ ഉപഭോക്താക്കൾ ഈ അപ്ഡേറ്റ് ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.ഐ ഫോണിൽ ഇത്തരം ഒരു അപ്‌ഡേറ് ഇത് വരെ വന്നിട്ടില്ല.നിലവിൽ ഇത് കൂടാതെ രണ്ടു അപ്‌ഡേറ്റുകൾ കൂടി വാട്സാപ്പ് കൊണ്ട് വന്നിട്ടുണ്ട് എന്താണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply