കൊപ്ര മിനുട്ടുകൾ കൊണ്ട് വെളിച്ചെണ്ണ ആക്കാൻ കഴിയുന്ന ഒരു മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.ചെറിയ അളവിൽ പോലും വീട്ടിൽ തന്നെ ദിനംപ്രതി ഉള്ള ആവശ്യങ്ങൾക്കുള്ള എണ്ണ വളരെ എളുപ്പം ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്.ഇത് പ്രവർത്തിക്കുന്ന രീതി വ്യക്തമാക്കുന്ന വീഡിയോ ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.നാന്നായി ഉണങ്ങായ കൊപ്ര ചെറിയ കഷ്ണങ്ങൾ കത്തി ഉപയോഗിച്ച് മുറിക്കുക.കൊപ്ര വളരെ കട്ടി ഉള്ള വസ്തു ആയതിനാൽ മുറിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് കയ്യിൽ മുറിവ് ഉണ്ടാകാൻ സാധ്യത വളരെ കൂടുതൽ ആണ്.
കത്തി വെച്ച് മുറിക്കുകയോ ഗ്രെറ്റ് ചെയ്തു എടുക്കുകയോ ചെയ്യാവുന്നതാണ്.ചെറിയ കഷ്ണങ്ങൾ ആയി മുറിചെടുത്തതിന് ശേഷം മിക്സിയുടെ ചെറിയ ഗ്രൈൻഡർ ജാറിൽ ഇട്ടു ഒന്ന് അടിച്ചെടുക്കുക.നല്ല ചെറിയ തരിയായി വരുന്നത് വരെ ഇത് മിക്സിയിൽ അടിക്കുക.ശേഷം താഴെ വീഡിയോയിൽ കാണുന്നത് പോലെ മെഷീനിന്റെ എക്സ്പെല്ലറും തുടർന്നുള്ള കവറും മെഷീനിൽ ഘടിപ്പിച്ചു ലോക്ക് ചെയ്യുക.കൃത്യമായി ഉറച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷം എണ്ണയും പിണ്ണാക്കും ശേഖരിക്കാനുള്ള ജാറുകൾ മെഷീനിൽ ഘടിപ്പിക്കുക.തുടർന്ന് വൈദ്യുതി കേബിൾ കണക്ട് ചെയ്യാവുന്നതാണ്.
പവർ നൽകിയ ശേഷം മെഷീനിൽ സ്വിച്ച് ഓൺ ചെയ്തു എക്സ്പെല്ലർ പ്രവർത്തിക്കുന്നത് കാണാൻ സാധിക്കും,തുടർന്ന് ചെമ്പറിലേക്ക് കൊപ്ര ഇട്ടു കൊടുക്കുക.സാവധാനത്തിൽ എണ്ണയും പിണ്ണാക്കും വേർതിരിച്ചു വെവ്വേറെ പാത്രങ്ങളിൽ വീഴുന്നത് കാണാൻ സാധിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക അഭിപ്രായങ്ങളും നിർദേശനങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഇത് ഷെയർ ചെയ്തു എത്തിക്കുക.
