ജൂൺ മാസ റേഷൻ വിഹിതം ഇതിനോടകം തന്നെ വിതരണം ആരംഭിച്ചിട്ടുണ്ട്.ഓരോ റേഷൻ കാർഡ് ഉടമകൾക്ക് എന്തൊക്കെ ലഭിക്കും എന്നാണ് ഇവിടെ പറയുന്നത്.മഞ്ഞ കാർഡ് ഉടമകൾ ആയ AAY അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്ക് ഒരു കാർഡിൽ 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതിനൊപ്പം തന്നെ 21 രൂപക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കുന്നതാണ്.കൂടാതെ കേന്ദ്ര സർക്കാർ വിവാഹത്തമായി ഒരു കിലോ പയർ അല്ലെങ്കിൽ കടല,മുൻമാസങ്ങളിൽ ലഭിച്ചിട്ടില്ലാത്തവർക്ക് അവയും ചേർത്ത് മാസം ഒന്നിനും ഓരോ കിലോ വീതം എന്ന തോതിൽ വാങ്ങണ സാധിക്കുന്നതാണ്.21.06.2020 മുതൽ ഓരോ അംഗത്തിനും കേന്ദ്ര റേഷൻ വിഹിതം 5 കിലോ അരി വീതം ലഭിക്കുന്നതാണ്.
പിങ്ക് കാർഡ് ഉടമകൾക്ക് അതായത് PHH വിഭാഗത്തിൽ ഉള്ളവർക്ക് ഓരോ അംഗത്തിനും 4 കിലോ അരി,2 കിലോ ഗോതമ്പ് എന്നിവ കാർഡിലെ ഓരോ അംഗങ്ങൾക്കും 2 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.കേന്ദ്ര സർക്കാർ റേഷൻ വിഹിതമായ ഒരു കിലോ പയർ അല്ലെങ്കിൽ കടല എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.കഴിഞ്ഞ രണ്ടു മാസങ്ങളിൽ ലഭിക്കാനുള്ളവ ലഭിച്ചിട്ടില്ല എന്നിൽ മാസം ഒന്നിനും ഓരോ കിലോ വീതം പയർ അല്ലെങ്കിൽ കടല ലഭിക്കുന്നതാണ്.അത് പോലെ തന്നെ 21.06.2020 മുതൽ സൗജന്യമായി ഓരോ അംഗത്തിലും 5 കിലോ അരി വീതം കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്.
നീല കാർഡ് അഥവാ NPS വിഭാഗത്തിൽ പെടുന്ന റേഷൻ കാർഡിൽ ഉള്ള ഓരോ അംഗങ്ങൾക്കും 2 കിലോ അരി വീതം 4 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഒരു കിലോ മുതൽ മൂന്ന് കിലോ ആട്ട 17 രൂപ നിരക്കിൽ ലഭ്യമാണ് എങ്കിൽ ലഭിക്കുന്നതാണ്.കാർഡിന് 10 കിലോ അരി 15 രൂപ നിരക്കിൽ 08.06.2020 മുതൽ അധിക വിഹിതമായി ലഭിക്കുന്നതാണ്.വെള്ള കാർഡ് ഉടമകൾക്ക് കാർഡിന് 2 കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഒരു കിലോ മുതൽ മൂന്ന് കിലോ ആട്ട 17 രൂപ നിരക്കിൽ ലഭ്യമാണ് എങ്കിൽ ലഭിക്കുന്നതാണ്.നീല കാർഡിൽ ഉള്ളത് പോലെ തന്നെ കാർഡിന് 10 കിലോ അരി 15 രൂപ നിരക്കിൽ 08.06.2020 മുതൽ അധിക വിഹിതമായി ലഭിക്കുന്നതാണ്.
