ഗ്ലാസ്സ് ബോട്ടിൽ സിംപിൾ ആയി കട്ട് ചെയ്യാം

ഗ്ലാസ് ബോട്ടിലുകളിൽ നിരവധി ആര്ട്ട് ജോലികളായും മറ്റും ഒക്കെ ചെയ്തു രസകരം ആക്കി വെച്ചിരിക്കുന്നത് നമ്മൾ ഇതിനോടകം കണ്ടിട്ടുണ്ടാകും.എന്നാൽ ഇവ മുറിക്കാൻ പറ്റും ഏന് പറഞ്ഞാൽ കൂടുതൽ പേരും നെറ്റി ചുളിക്കും.എന്നാൽ ഇത് വളരെ എളുപ്പത്തിൽ നല്ല ഫിനിഷിങ്ങോട് കൂടി തന്നെ മുറിച്ചെടുക്കൻ സാധിക്കുന്നതാണ്.ഗ്ലാസ് ബോട്ടിൽ എങ്ങനെ മുറിച്ചെടുക്കാം എന്ന് നോക്കാം.ഇതിനായി ആവശ്യം ഉള്ളത് അൽപ്പം നൂലും,കുറച്ചു മണ്ണെണ്ണയും മാത്രമാണ്.ആദ്യം കട്ട് ചെയ്യേണ്ട കുപ്പിയുടെ നടുക്ക് ഭാഗത്തായി നൂൽ കെട്ടി കൊടുക്കുക.(ഏതു ഭാഗം ആണോ മുറിക്കേണ്ടത് അവിടെ വേണം കെട്ടാനുള്ളത്).

നാലോ അഞ്ചോ ചുറ്റിൽ കൂടാതെ നൂൽ കുപ്പിയിൽ ചുറ്റി എടുക്കുക.എന്നാൽ നല്ല വണ്ണം ഉള്ള നൂൽ ആണ് എങ്കിൽ ഒരു ചുറ്റോ രണ്ടു ചുറ്റോ മതിയാകുന്നതാണ്.നൂൽ കൃത്യമായി എടുക്കുക അല്ലെങ്കിൽ മാറി മുറിയാൻ സാധ്യത ഉണ്ട്.തുടർന്ന് അൽപ്പം മണ്ണെണ്ണ നൂലിൽ ഒഴിച്ച് കൊടുക്കുക.വളരെ കുറച്ചു മണ്ണെണ്ണ മാത്രമേ ഒഴിക്കാൻ പാടുള്ളു.ഇതിനു ശേഷം കത്തിക്കേണ്ടതുള്ളതിനാൽ ഒരുപാട് നേരം കത്താനുള്ള സാധ്യത ഒഴിവാക്കാൻ ആണ് കുറച്ചു മണ്ണെണ്ണ മാത്രം എടുക്കാൻ പറയുന്നതിന്റെ കാരണം.തുടർന്ന് നൂലിൽ തീ കൊടുക്കുക.കുറച്ചു മണ്ണെണ്ണയും നൂലും മാത്രം ആയതിനാൽ അധികമായി കത്തില്ല.

തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെയായി നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.ഈ ഉപകാരപ്രദമായ വീഡിയോ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply