ലൈസെൻസ് ,ആർ സി ബുക്ക് ഇനി കൊണ്ട് നടക്കേണ്ട

വാഹനവുമായി പുറത്തിറങ്ങിയതിന് ശേഷമാകും ചിലപ്പോൾ ഓർക്കുന്നത് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മറന്നുവെന്ന്. പലപ്പോഴും സർവീസ് നു കൊടുത്ത വണ്ടി തിരികെ എടുക്കാൻ പോകുമ്പോൾ ആർ സി ബുക്ക് വീട്ടിൽ വച്ച് മറക്കുകയും ചെയ്യും. ഈ രണ്ടു സാഹചര്യങ്ങളിലും ഒരു വാഹന പരിശോധന നടന്നാൽ നാം കുടുങ്ങിയത് തന്നെ.എന്നാൽ ആ ചിന്ത ഇനി വേണ്ട.വാഹനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് സഹായകമാകുന്ന ഒരു മൊബൈൽ ആപ്പ് ആണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ എം പരിവാഹൻ .വളരെ ലളിതമായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അപ്ലിക്കേഷനിൽ ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കിംഗ് ഒരു തവണ ഉൾപ്പെടുത്തിയാൽ പിന്നെ എപ്പോൾ വേണമെങ്കിലും നമുക്ക് ഇത് മൊബൈലിൽ ലഭിക്കുന്നതാണ്. ലൈസൻസും ആർസി ബുക്കും കൈയിൽ ഇല്ലെങ്കിലും ഈ അപ്പ്ലിക്കേഷനിൽ നമ്മൾ സേവ് ചെയ്തിട്ടുള്ള കോപ്പി വാഹന പരിശോധനയിൽ നൽകിയാൽ മതിയാകും. എം പരിവാഹൻ മൊബൈൽ ആപ്പിലുള്ള രേഖകൾ പരിശോധനക്ക് സാധുവാണെന്നു ഗവണ്മെന്റ് ഉത്തരവ് നിലവിലുണ്ട്‌. ഇതിനു പുറമെ ഏതൊരു വാഹനത്തിന്റെയും നമ്പർ വച്ച് അതിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ അറിയാനും തൊട്ടടുത്തുള്ള ട്രാൻസ്‌പോർട് ഓഫീസ് എവിടെയാണ് എന്ന് മനസിലാക്കാനും ഈ ആപ്പിലൂടെ സാധിക്കുന്നതാണ് .

ഈ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്തു സ്വന്തം രേഖകൾ എങ്ങനെ ഉൾപ്പെടുത്താം,അതിനായി ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ഏന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാർക്ക് ഈ വിലപ്പെട്ട വിവരം ലഭിക്കാനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം. ആർ സി ബുക്ക്,ഡ്രൈവിങ് ലൈസെൻസ് എന്നിവ മൊബൈലിൽ ലഭിക്കാനുള്ള മൊബൈൽ ആപ്പ്ലികേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply