മഴക്കാലത്ത് വീട്ടിൽ കൃഷി ചെയ്യുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ ഉണ്ട് 1. അനുയോജ്യമായ മഴക്കാല പച്ചക്കറി വിളകളുടെ തിരെഞ്ഞെടുപ്പ് 2. അവയുടെ പരിപാലനമുറകൾ 3. ഏതു ഇനത്തിൽ /തരത്തിലുള്ള പ്രതിരോധശേഷിയുള്ള വിത്തുകളുടെ തിരെഞ്ഞെടുപ്പ്.പച്ചക്കറി ലഭ്യത തീരെ കുറവുള്ള സമയമാണ് മഴക്കാലം. ഒട്ടുമിക്ക പച്ചക്കറി വിളകളും വർഷ കാലത്തിന് അനുയോജ്യമാണ്. എന്നാൽ ചില പച്ചക്കറി വിത്തുകൾ ഈ സമയത്ത് നട്ടാൽ അത് വലിയ നഷ്ടത്തിലേക്ക് പോകാനുള്ള അവസ്ഥയുണ്ട്. അങ്ങനെ മഴക്കാലത്ത് നടാൻ പറ്റിയ 9 വിളകളും അവയുടെ പരിപാലനം രീതിയും ഏതുതരത്തിലുള്ള വിത്തുകളാണ് തെരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇതിലൂടെ പറയുന്നത്.മഴക്കാലത്ത് നടാൻ സാധിക്കുന്ന 9 വിത്തുകൾ
1.വെണ്ട ,2. പയർ ,3.വഴുതന ,4. മുളക് ,5. പാവൽ ,6.പടവലം ,7.കുമ്പളം ,8.മത്തൻ ,9.കോവൽ എന്നിവയാണ്.ഓരോന്നിനിന്റയും അനുയോജ്യമായ പരിപാലന രീതിയും, അവയിൽ സ്വീകരിക്കേണ്ട പ്രതിരോധ ശേഷിയുള്ള വിത്തുകളെക്കുറിച്ചും മനസിലാക്കേണ്ടതുണ്ട്.
1.വെണ്ട
ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റിയ ഒരു വിളയാണ് വെണ്ട കൃഷി.വെയിൽ ആണെങ്കിലും മഴ ആണെങ്കിലും നല്ലരീതിയിൽ വിളവ് ലഭിക്കുന്ന ഒരു കൃഷിയാണ് വെണ്ടകൃഷി.വെണ്ട കൃഷി ചെയ്യുന്ന രീതി 24 മണിക്കൂർ വിത്ത് വെള്ളത്തിലിട്ട് കുതിർത്തെടുക്കുക പിന്നീട് നേരിട്ട് ഗ്രോ ബാഗിലോ, മണ്ണിലോ, നടീൽ മിശ്രിതത്തിലേക്ക് പാകി നട്ടുവളർത്താൻ സാധിക്കുന്നതാണ്. വേനൽക്കാലത്ത് നന പ്രധാനമാണ്.
പ്രധാനമായും വെണ്ട കൃഷിയിൽ പ്രശ്നം കണ്ടുവരുന്നത്:-വെള്ളിച്ച പരത്തുന്ന വൈറസ് രോഗമാണ്. ഈ രോഗത്തെ നിയന്ത്രിക്കുന്നത്, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതവും, മഞ്ഞക്കെണിയും ഉപയോഗിച്ചാണ്.പ്രധാനമായും വെണ്ട കൃഷിയിൽ തെരഞ്ഞെടുക്കുന്ന വിത്തിനങ്ങൾ:-സൽകീർത്തി ,സുസ്ഥിര ,അർക്ക ,അനാമിക, എന്നിവയാണ് ഇവയ്ക്കെല്ലാം തന്നെ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങൾ ആണ്.ഏകദേശം നട്ട് 40താം ദിവസം മുതൽ 3 മാസം 2ദിവസങ്ങളിൽ വിളവെടുക്കാൻ സാധിക്കുന്നതാണ്.
2.പയർ
മഴക്കാലത്ത് ഒരുപാട് വെല്ലുവിളിയുള്ള ഒരു വിളയാണ് പയർ. കൃഷി ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. ഒന്ന് ഗ്രോബാഗിൽ ഒരുകാരണവശാലും വെള്ളം കെട്ടി നിൽക്കരുത്. രണ്ട് വിര ശല്യം. ഇവയെ ഒന്ന് തടഞ്ഞു കഴിഞ്ഞാൽ പയർകൃഷി മഴക്കാലത്ത് നല്ല വിളവ് ലഭിക്കുന്ന ഒരു വിളയാണ്. പയർ നടുന്നത് ഗ്രോബാഗിലും, നടീൽ മിശ്രിതലും, തടത്തിലും, വെള്ളത്തിൽ കുതിർത്ത വിത്തുകൾ നേരിട്ട് പാകി പന്തലൊരുക്കി വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.പ്രധാനമായും പയർ വിളകളിൽ കണ്ടുവരുന്ന ആക്രമണം മുഞ്ഞ, തണ്ട് പുഴുക്കൾ. വേപ്പെണ്ണ, ഉണക്ക എന്നിവ ചേർത്തുള്ള മിശ്രിതം നാലിരട്ടി വെള്ളത്തിൽ ഉപയോഗിക്കാം.ലോല, റീനു, സുമന്ത്
എന്നിവയാണ് പ്രതിരോധ ശേഷിയുള്ള വിത്തുകൾ. ഏകദേശം 60 ദിവസം മുതൽ മൂന്ന് മാസം വരെ രണ്ടു ദിവസങ്ങളിൽ ഇടവിട്ട് വിളവെടുക്കാൻ സാധിക്കുന്നതാണ്.
3.വഴുതന
മഴക്കാലത്ത് മൂന്നാമതായി കൃഷി ചെയ്യാൻ പറ്റിയ ഒരു വിളയാണ് വഴുതന. വിത്ത് പാകി ഒരു മാസം പ്രായമായ തൈകൾ പറിച്ചുനട്ടാണ് വഴുതന കൃഷി ചെയ്യുന്നത്. മഴക്കാലത്ത് കൃഷിചെയ്യുമ്പോൾ അത്യാവശ്യമായി വഴുതനക്ക് താങ്ങു കൊടുക്കണം. പ്രധാനമായും വഴുതനയിൽ കണ്ടുവരുന്ന ശത്രുകൾ തണ്ട് തുരക്കുന്ന പുഴുക്കൾ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുമാണ്. ഇവയെ നിയന്ത്രിക്കുവാൻ വേപ്പെണ്ണ അധിഷ്ഠിതമായ കീടനാശിനികൾ ഉപയോഗിക്കാം, വാട്ട രോഗത്തിന് പ്രതിവിധിയായി തൈകൾ 15മിനിറ്റ് സുഡോമോണസ് ലായിനിയിൽ മുക്കിവച്ചശേഷം നടുക. ശ്വേതാ, സൂര്യ, നീലിമ, ഹരിത എന്നിവയാണ് വാട്ട രോഗത്തിന് പ്രതിരോധശേഷിയുള്ള ഇനങ്ങൾ. ഏകദേശം രണ്ടര മാസം കഴിഞ്ഞാൽ വിളവെടുപ്പ് ആരംഭിക്കാം, ഒരു വർഷത്തോളം ഈ വിളവെടുപ്പ് തുടരാം.
4.മുളക്
മഴക്കാലത്ത് പ്രധാനമായും വെണ്ട കൃഷി പോലെ ചെയ്യാൻ പറ്റുന്ന ഒരു കൃഷിയാണ് മുളക് കൃഷി. വിത്തുകൾ കഞ്ഞി വെള്ളത്തിൽ ഒരു മണിക്കൂർ മുക്കി വച്ചതിനു ശേഷം, പാകി ഒരു മാസം പ്രായമായ തൈകൾ ഗ്രോ ബാഗിലോ, മണ്ണിലോ പറിച്ചുനടാൻ സാധിക്കുന്നതാണ്. രോഗം ഒഴിവാക്കാൻ സുഡോമോണസ് ലായിനിയിൽ 15 മിനിറ്റ് മുക്കി വച്ചതിനു ശേഷം തൈകൾ നടുക. പ്രധാനമായും മുളകിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ നീരൂറ്റി കുടിക്കുന്ന കീടങ്ങൾ, ഇല കുരുടിപ്പ് എന്നിവയാണ്. ഇവയെ നിയന്ത്രിക്കുവാൻ മഞ്ഞൾപ്പൊടി സോപ്പ് ലായിനി മിക്സ് ചെയിതു സ്പ്രേ ചെയ്തു കൊടുക്കുക. അനുഗ്രഹ, ഉജ്ജല എന്നിവയാണ് കുരുടിപ്പ് രോഗങ്ങൾക്കും വാട്ട് രോഗങ്ങൾക്കും പ്രതിരോധശേഷിയുള്ള ഇനങ്ങൾ.ഏകദേശം രണ്ടു മാസത്തിനുശേഷം വിളവെടുപ്പ് ആരംഭിക്കാം ആറുമാസത്തോളം ഈ വിളവെടുപ്പ് തുടരാം.
മുളക് വിളവെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വിളവെടുക്കുമ്പോൾ മൂത്ത മുളകു മുതൽ ഇളപ്പമുള്ള മുളകു വരെ ഒറ്റ വിളവെടുപ്പിൽ വിളവ് എടുക്കേണ്ടതാണ്. ഇളപ്പം ഉള്ള മുളക് നിർത്തി ബാക്കിയുള്ള മൂത്തമുളക് മാത്രം വിളവെടുത്താൽ അടുത്ത വിളവെടുപ്പിൽ ഇളപ്പമുള്ള മുളക് മാത്രമേ മൂത്ത് വരികയുള്ളു. ഇത് ഒഴിവാക്കി അടുത്ത വിളവെടുപ്പ് ഒരുപാട് വിളവെടുക്കുന്ന ആയി നിൽക്കുന്ന മുളക് എല്ലാം തീർത്തും വിളവെടുക്കേണ്ടതാണ്.
5.പാവൽ
മണ്ണിലോ, നടീൽ മിശ്രിതം, ചാക്കിലോ തടത്തിലോ നേരിട്ട് വിത്തുകൾ പാകി മുളപ്പിക്കാൻ സാധിക്കുന്നതാണ്.പാവൽ കൃഷിയുടെ പ്രധാനം.
ജൈവ വളം പ്രധാനമായും പാവൽ കൃഷിക്ക് നല്ല വിളവ് ലഭിക്കാൻ സാധിക്കുന്നത്. ഒരു കാരണവശാലും പച്ചച്ചാണകം വളമായി ഇട്ടു കൊടുക്കരുത്. കൃഷിയുടെ പ്രധാനമായ ശത്രു :- കായിച്ച, അതുപോലെതന്നെ പൂക്കുമ്പോൾ തന്നെ കായിച്ച കെണി ഒരുക്കി കൊടുക്കേണ്ടതാണ്. പാവൽ കിളിച്ചു വരുമ്പോൾ തന്നെ ചുവട്ടിലെ ഏതാനും ഇലകൾ നുള്ളി കളയണം. അത് മൂലം വൈറസ് രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഏകദേശം രണ്ടു മാസം കഴിഞ്ഞാൽ വിളവെടുപ്പ് ആരംഭിക്കാം. കായി കൂടുതൽ മൂക്കുവാൻ നിർത്തിയാൽ പുതിയ പൂക്കൾ വരുന്നതിൽ സാരമായി ബാധിക്കും. പ്രിയങ്ക, പ്രീതി, മായ എന്നിവയാണ് പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ. വിത്തുകൾ നേരിട്ട് ചാക്കിലോ, നടീൽ മിശ്രിതം, തടത്തിലോ, ബാഗും മറ്റും നേരിട്ട് നാട്ടു കിളിപ്പിക്കാൻ സാധിക്കുന്നതാണ്.
7 .പടവലം
പാവൽ പോലെതന്നെ വിത്തുകൾ നേരിട്ട് ചാക്കിലോ, നടീൽ മിശ്രിതം, തടത്തിലോ, ബാഗും മറ്റും നേരിട്ട് നാട്ടു കിളിപ്പിക്കാൻ സാധിക്കുന്നതാണ്. പച്ച ചാണകം ഒഴിവാക്കണം. കായിച്ച ശല്യമാണ് പടവലത്തിൻറെയും പ്രധാന ശത്രു. പൂക്കുമ്പോൾ തന്നെ കാഴ്ച കണി ഒരുക്കി കൊടുക്കുക. കൗമുദി ഇനമാണ് പ്രതിരോധശേഷിയുള്ള വിത്തുകൾ . നാട്ടു രണ്ടു മാസം കഴിഞ്ഞാൽ വിളവെടുപ്പ് ആരംഭിക്കാം.
8 .മത്തൻ
തടത്തിൽ നേരിട്ട് വിത്തുപാകി മുളപ്പിക്കാൻ സാധിക്കും. വള്ളി തറയിൽ കൂടുതലായി പടരാതെ മരച്ചില്ലയിലോ, ഓലയിലോ പടർത്തി കൊടുക്കുക. വള്ളി വീശുമ്പോൾ തന്നെ ജൈവ സ്ലറി സ്പ്രേ ചെയ്താൽ ഉത്തമമാണ്. കായിച്ച ശല്യം തന്നെയാണ് പ്രധാന വെല്ലുവിളി. മത്തന്റ ഇലകളുടെ അടിവശത്ത് ആണ് ഇവകൾ മുട്ടയിടുന്നത്. വിവിധ തരത്തിലുള്ള രോഗങ്ങളാണ് മത്തന് ബാധിക്കുന്നത്. അതിനായി രണ്ടുദിവസം കൂടിയിരിക്കുമ്പോൾ പപ്പായ സത്ത് സ്പ്രേ ചെയ്തു കൊടുക്കേണ്ടതാണ്. അമ്പിളി, സൂര്യ എന്നിവയാണ് പ്രതിരോധശേഷിയുള്ള ഇനങ്ങൾ. രണ്ടര മാസം ആകുമ്പോൾ തന്നെ വിളവെടുപ്പ് തുടങ്ങാം
8.കുമ്പളം
മത്തനെപ്പോലെ തന്നെ നേരിട്ട് വിത്തുപാകി മുളപ്പിക്കാൻ സാധിക്കുന്ന വിളയാണ് കുമ്പളം. മൂന്നുമാസം കഴിയുമ്പോൾ തന്നെ വിളവെടുപ്പ് ലഭിക്കും. കായിച്ച ശല്യം നിയന്ത്രിക്കുക. KAU.ലോക്കൽ പ്രധാന ഇനം വിത്ത്
9.കോവൽ
മഴക്കാലത്ത് പ്രധാനമായും കൃഷി ചെയ്യാൻ പറ്റിയ മറ്റൊരു വിളയാണ് കോവൽ. വീടിൻറെ മുകളിൽ ഒരു ചാക്കിൽ 3 തണ്ടുകൾ വരെ നട്ടുവളർത്തി എടുക്കാവുന്നതാണ്. അതുപോലെതന്നെ വീടിൻറെ താഴ് വശത്തുനിന്നും വീടിൻറെ മുകളിൽ പടർത്തി എടുക്കാൻ സാധിക്കുന്ന ഒരു വിളയാണ് കോവൽ. അത്യുൽപാദനശേഷിയുള്ള കോവലിൻറെ ഒരിനമാണ് സുലഭ.ജൈവവളം ധാരാളമായി കോവലിന് ആവശ്യമുണ്ട്. തണ്ടു വീക്കമാണ് പ്രധാനമായും കോവലിൻറെ പ്രശ്നം. ഇത് ഒരു തരത്തിലുള്ള കീട ആക്രമണമാണ്.ഇതുപോലെ ഉള്ള കീടാക്രമണം ഉള്ള ഭാഗം മുറിച്ചു കളയുക. അതുപോലെതന്നെ ജൈവകീടനാശിനികൾ തളിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരം. തണ്ട് നട്ട് രണ്ടു മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം.കൃഷിയും അവയുടെ പരിപാലന രീതിയും കൂടുതൽ കൃത്യമായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം
