കേരള പോലീസ് മൊബൈൽ ആപ്ലികേഷൻ പുറത്തിറക്കുന്നു എന്നുള്ളത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വാർത്ത സൃഷിടിച്ച ഒരു സംഭവം ആയിരുന്നു.ഇതിൽ ഏറ്റവും വലിയ ആകർഷണീയത മൊബൈൽ ആപ്പിന്റെ പേര് തന്നെയാണ്.പോലീസിന്റെ പോൽ ഉം അപ്പ്ലികേഷന്റെ ആപ്പും ചേർത്തു POLAPP എന്ന പേരിലാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങിയത്.ഒറ്റ നോട്ടത്തിൽ “പൊല്ലാപ്പ്”എന്ന് തോന്നുന്നതാണ് ഇതിന്റെ രസകരമായ വശം.പേര് നിർദേശിച്ചത് പൊതുജങ്ങൾ തന്നെ ആയിരുന്നു.നിരവധി സേവനങ്ങളും മൊബൈൽ ആപ്പ്ലികേഷൻ വഴി ലഭിക്കുന്നതാണ്.
ഇനി പെറ്റി അടക്കാനും FIR കോപ്പി എടുക്കാനും പോലീസ് സ്റ്റേഷനിൽ പോകേണ്ട കാര്യമില്ല. കേരള പോലീസ് കപുറത്തിറക്കിയ മൊബൈൽ app വഴി ഇതെല്ലാം തന്നെ സാധ്യമാണ്.POL-App എന്ന ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ മൊബൈലിലൂടെ നേടാം. ഈ ആപ്പിലൂടെ അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയാനും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ഒക്കെ ലഭിക്കും പാസ്പോര്ട്ട് വെരിഫിക്കേഷന്റെ സ്റ്റാറ്റസ് അറിയാൻ, അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യപ്പെടാൻ, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി ഇരുപതിലധികം സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.
ഈ മൊബൈൽ അപ്പ്ലികേഷൻ എങ്ങനെ ഉപയോഗിക്കാം.സേവങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ സംശയങ്ങൾ കമന്റ് ചെയ്യുക.എല്ലാവരിലേക്കും ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യുക.മൊബൈൽ ആപ്ലികേഷൻ ഡൌൺ ലോഡ് ചെയ്യാനായി പ്ലെ സ്റ്റോറിൽ pol-app kerala എന്ന് സെർച്ച് ചെയ്തു നോക്കുകയോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക
