അഴുക്ക് താനേ ഇളകി പോകും ഈ വെള്ളത്തിൽ ഒന്ന് മുക്കിയാൽ.

നല്ലൊരു ശതമനം വീട്ടമ്മമാരും കഷ്ട്ടപെട്ടു ചെയ്യേണ്ട ജോലിയിൽ ഒന്നാണ് വീട്ടിലെ ചവിട്ടികൾ വൃത്തിയാക്കുക എന്നത്.നന്നായി സോപ്പ് ഇട്ടു ഉരച്ചും,അടിച്ചു കഴുകി മാത്രമാണ് കൂടുതൽ ആളുകളും ചവിട്ടികൾ വൃത്തി ആക്കികൊണ്ടിരുന്നത്.എന്നാൽ ഇത്രയും കഷ്ടപ്പാടുകൾ ഒന്നും തന്നെ ഇല്ലാതെ ചവിട്ടികൾ എങ്ങനെ വൃത്തി ആക്കാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.ചവിട്ടിടികൾ പുത്തനാക്കാൻ വേണ്ടി ഒരു വെള്ളം തയാറാക്കേണ്ടതുണ്ട്.ഇതിനായി എന്താണ് ചെയ്യണ്ടത് എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.ഒരു പാത്രത്തിൽ അൽപ്പം ചൂട് വെള്ളം എടുക്കുക.ചവിട്ടി മുങ്ങി നിൽക്കാൻ ആവശ്യമായ വെള്ളം എടുക്കേണ്ടതുണ്ട്.

എന്നാൽ ഉരുകുന്ന തരം ചവിട്ടികൾ ആണ് എങ്കിൽ ചൂട് വെള്ളത്തിന് പകരം സാധാരണ വെള്ളം എടുത്താലും മതിയാകും.ശേഷം ആ വെള്ളത്തിലേക്ക് ഒരു ടേബിൾസ്പൂൺ വാഷിംഗ് പൗഡർ (സാധാരണ തുണി കഴുകാൻ ഉപയോഗിക്കുന്നത് മതിയാകും) ഇട്ടു കൊടുക്കുക.തുടർന്ന് 2 ടേബിൾ സ്പൂൺ സോഡാ പൊടി (അപ്പക്കാരം)വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.ശേഷം വെള്ളം നന്നായി മിക്സ് ചെയ്യുക.തുടർന്ന് കഴുകാനുള്ള ചവിട്ടികൾ 5 മിനുട്ട് നേരം നന്നായി മുക്കി വെക്കുക.5 മിനുട്ട് കൊണ്ട് തന്നെ ചവിട്ടിയിലുള്ള അഴുക്കുകൾ ഇളകി കിടക്കുന്നത് കാണാൻ സാധിക്കുന്നതാണ്.

തുടർന്ന് ചവിട്ടിയിലെ സോപ്പിന്റെ അംശങ്ങൾ ഒക്കെ കളയാനായി നല്ല വെള്ളത്തിൽ കഴുകുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കമന്റിൽ അഭിപ്രായങ്ങളും നിർദേശനങ്ങളും രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയറ്റപ്പെട്ടവരിലേക് ഈ ഉപകാരപ്രദമായ വിവരം എത്താനായി ഷെയർ ചെയ്യൂ.

Leave a Reply