കൃഷി ചെയ്യുകയും കൃഷിയെ ഇഷ്ട്ടപെടുന്നവരുമായ നിരവധി ആളുകളുണ്ട്.അങ്ങനെ ഉള്ളവരിൽ തുടക്കകാരായ നിരവധി ആളുകൾക്കു ഉള്ള ഒരു പരാതി ആണ് നടുന്ന വിത്തുകൾ മുളക്കുന്നില്ല,വിത്ത് നടുന്നതിന്റെ എന്തെങ്കിലും പ്രശ്നം ആണോ ഇത് എന്ന സംശയം ഉള്ളവരും നിരവധി ആണ്.എന്നാൽ വിത്ത് നടുമ്പോൾ ചെയ്യുന്ന ചില തെറ്റായ സമീപനങ്ങൾ ആണ് ഇത്തരത്തിലുള്ള പ്രശ്ങ്ങൾക്ക് പ്രധാന കാരണം.അത്തരം തെറ്റുകൾ എന്തൊക്കെ ആണ് എന്ന് അത് എങ്ങനെ നേരിടാം എന്നും ആണ് ഇ കുറിപ്പിലൂടെ പറയുന്നത്.ഇത്തരത്തിൽ വിത്ത് നടുമ്പോൾ ചെയ്യുന്ന 5 തെറ്റുകൾ എന്തൊക്കെ ആണ് എന്ന് നോക്കാം.
വിത്ത് വാങ്ങുന്ന കാര്യത്തിൽ ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്.നല്ല വിത്തുകൾ വാങ്ങിയില്ല എങ്കിൽ കൂടി മുളക്കില്ല.അതിനാൽ തന്നെ നല്ല വിത്തുകൾ ലഭ്യമാക്കുന്നവരിൽ നിന്ന് തന്നെ വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കുക.ഇനി കമ്പനികളുടെ വിത്ത് ആണ് വാങ്ങുന്നത് എങ്കിൽ എക്സ്പയറി ഡേറ്റ് നോക്കി മാത്രം വിത്ത് തിരഞ്ഞെടുക്കുക.കൂടുതൽ വിത്തുകളുടെയും എക്സ്പയറി ഒരു വർഷം ആയിരിക്കും.ഇനി കർഷകരിൽ നിന്നാണ് വിത്ത് വാങ്ങുന്നത് എങ്കിൽ വിത് എത്ര കാലം ആയി സൂക്ഷിക്കുന്നത് ആണ് എന്ന് ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം വാങ്ങി വിതയ്ക്കുക.
വിത്ത് വെള്ളത്തിൽ ഇട്ടു നോക്കുമ്പോൾ പൊങ്ങി കിടക്കുകയാണ് എങ്കിൽ അത് മുളക്കാനുള്ള സാധ്യത വളരെ കുറവാണ്.വിത്തുകൾ 8 മണിക്കൂറോളം വെള്ളത്തിൽ മുക്കി വെച്ച ശേഷം നടുന്നതാണ് ഏറ്റവും ഉത്തമം.ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെ ആണ് ഏന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിലപ്പെട്ട വിവരം ഷെയർ ചെയ്തു എത്തിക്കുക.
