വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ ബോട്ടുകളും,വഞ്ചികളും സാധാരണ മേഖലകളിലെ മറ്റേതു വാഹനം പോലെ തന്നെയും വളരെ ആവശ്യം ഉള്ളതാണ്.എന്നാൽ അല്ലാത്ത പ്രദേശങ്ങളിൽ ഉള്ളവർക്കാകട്ടെ കൗതുകവും,വിനോദോപാധിയും ആണ്.എന്നാൽ ഇതിനെല്ലാമപ്പുറം പ്രളയ കാലത്തും മറ്റും ഇവ ഒരു ജീവൻ രക്ഷാ ഉപാധിയും ആയിരുന്നു ബോട്ടുകയും വഞ്ചിയും.മേൽപ്പറഞ്ഞ മൂന്നു വിഭാഗത്തിൽ പെടുന്നവർക്കും വഞ്ചികൾ വളരെ ആവശ്യം ഉള്ള ഒന്ന് തന്നെ ആണ്.സാധാരണ രീതിയിൽ ഫൈബർ അല്ലെങ്കിൽ തടി എന്നിവ ഉപയോഗിച്ചുള്ള വള്ളങ്ങളും ബോട്ടുകളും ആകും കൂടുതൽ പേരും കണ്ടിട്ടുണ്ടാകുക.
അതിൽ നിന്നൊക്കെ വ്യത്യസ്തമായി മറ്റു ചില സാധങ്ങൾ കൊണ്ട് വള്ളം ഉണ്ടാക്കിയിരിക്കുകയാണ് ഒരു കൂട്ടം മിടുക്കരായ ചെറുപ്പക്കാർ.എന്താണ് എന്നാകും ആലോചിക്കുന്നത്.അത് നമ്മൾ സാധാരണ വെള്ളം കുടിച്ചിട്ട് ഉപേക്ഷിച്ചു കളയുന്ന കുപ്പികൾ ഉപയോഗിച്ച് ഉണ്ടാക്കിയ ബോട്ട് ആണ്.കേട്ടാൽ സാധ്യമാണോ എന്ന് എല്ലാവരും ആലോചിക്കുന്ന ഒരു സംഭവം യാഥാർഥ്യം ആകിയിരിക്കുകയാണ് ഇക്കൂട്ടർ.കഴിഞ്ഞ പ്രളയത്തിൽ അടക്കം രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിച്ചേർന്ന സിവിൽ ഡിഫൻസ് യൂണിറ്റ് അംഗങ്ങൾ ആണ് ഈ ഉദ്യമത്തിന് പിന്നിൽ ഉള്ളത്.
മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ ടീമിൽ സിവിൽ ഡിഫൻസ് എന്ന സേന ആണ് ജനങ്ങൾക്കു വളരെ ഉപകാരപ്രദമായ ഇക്കാര്യം നാടിനായി സമർപ്പിച്ചത്.ഇതിന്റെ നിർമാണ രീതിയും മറ്റു ഉപയോഗ രീതികളും ഒക്കെ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യാം.ചുവടെ ഉള്ള വീഡിയോ കാണാം.
