ഡ്രായിങ് ബ്രഷുകൾ ഇനി വീട്ടിൽ ഉണ്ടാക്കാം

കുട്ടികൾക്ക്കും,ചിത്ര കല ഇഷ്ട്ടപെടുന്ന മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടം ഉള്ള ഒരു വസ്തു ആണ് പെയിന്റ് ബ്രഷുകൾ.സാധാരണയായി ബ്രഷുകൾ പുറത്തു നിന്നും വാങ്ങുകയാണ് പതിവ്.എന്നാൽ പെയിന്റ് ബ്രഷുകൾ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്.ബ്രഷിന്റെ ബ്രിസിൽസ് ഉണ്ടാക്കാനായി പഴയ പെയിന്റ് ബ്രഷിന്റെയോ ഷേവിങ്ങ് ബ്രഷിന്റെയോ,അല്ലെങ്കിൽ ടൂത്ത് ബ്രഷിന്റെയോ നാരുകൾ എടുക്കുക.ശേഷം പേനയുടെ ഉള്ളിലുള്ള റീഫില്ലുകൾ,കുറച്ചു ഇൻസുലേഷൻ ടേപ്പുകൾ എന്നിവ തയാറാക്കി വെക്കുക.മറ്റു ബ്രഷുകളിൽ നിന്നും നാരുകൾ കട്ട് ചെയ്തു എടുക്കുക.

ശേഷം എടുത്തു വെച്ചിരിക്കുന്ന റീഫില്ലിന്റെ ചുറ്റും ഈ നാരുകൾ വെച്ച് കൊടുക്കുക.തുടർന്ന് ഒരു നൂൽ എടുത്തു അതിനു ചുറ്റും ഇളകി പോകാത്ത രീതിയിൽ നന്നായി കെട്ടി കൊടുക്കുക.കെട്ടി കഴിഞ്ഞു അൽപ്പം ഫെവിക്കോൾ ചേർത്ത് കെട്ടിയ ഭാഗം ഒട്ടിച്ചെടുക്കുക.ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഫെവിക്കോൾ എടുക്കുമ്പോൾ ബ്രഷിന്റെ അറ്റത്തേക്കും മറ്റും ആകാതെ പ്രത്യേകം ശ്രദ്ധിക്കണം.തുടർന്ന് അൽപ്പ നേരം ഉണങ്ങാനായി കാത്തിരിക്കുക.ഉണങ്ങിയ ശേഷം ഒരു ടേപ്പ് ഉപയോഗിച്ച് ചുറ്റി ഒട്ടിക്കുക.

തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply