ഇനി ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

ഗ്യാസ് ബുക്കിങ്ങിൽ നിരവധി മാറ്റങ്ങൾ വന്നിരിക്കുകയാണ്.indane ഗ്യാസ് ഉപഭോക്താക്കൾക്കാണ് പുതിയ മാറ്റം ഇപ്പൊ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.കേരാളത്തിലെ 11 ജില്ലകളിലും ഈ സംവിധാനം നിലവിൽ വന്നു കഴിഞ്ഞു.ഇനി മുതൽ ഓ ടി പി സംവിധാനം കൂടി ഗ്യാസ് ബുക്ക് ചെയ്യാൻ ആവശ്യായി വരുന്നതാണ് പുതിയ മാറ്റം.ഗ്യാസ് ഉപഭോക്താവിന് സിലിണ്ടർ കൈമാറുന്ന സമയത്ത് രജിസ്റ്റർ ചെയ്ത നമ്പറിൽ ലഭിച്ച ഓ ടി പി ഏജൻസി ജീവനക്കാരന് നൽകേണ്ടതുണ്ട്.സാധാരണ രീതിയിൽ ഗ്യാസ് ബുക്ക് ചെയ്തു കഴിയുമ്പോൾ രെജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് 4 അക്ക ഒറ്റ തവണ പാസ്സ്വേഡ് അഥവാ ഓ ടി പി വരുന്നതാണ്.

ഗ്യാസ് വീടുകളിൽ ലഭിക്കുമ്പോൾ ഫോണിൽ വന്നിരിക്കുന്ന ഓ ടി പി നമ്പർ ഗ്യാസ് ഏജൻസി ജീവനക്കാരനു കാണിച്ചു കൊടുക്കേണ്ടതുണ്ട്.തുടർന്ന് വെരിഫിക്കേഷൻ നടന്നാൽ മാത്രമാകും ഗ്യാസ് ലഭിക്കുക.മൊത്തത്തിൽ മൂന്ന് മെസേജുകൾ ആണ് ലഭിക്കുക.ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ഒരു മെസേജ്,തുടർന്ന് ഓ ടി പി അടങ്ങിയ മെസേജ്,അതിനു ശേഷം ഗ്യാസ് ലഭിച്ചു എന്നത് ഉറപ്പിക്കുന്ന കൺഫർമേഷൻ മെസേജ്.

ഗ്യാസ് ബുക്കിംഗ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply