നിരവധി ഔഷധ മൂല്യങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർവാഴ.എന്നാൽ വീടുകളിൽ ഇത് വളർത്തി എടുക്കാൻ നന്നായി പാട് പെടേണ്ട അവസ്ഥ നല്ലൊരു ശതമാനം ആളുകളും നേരിടാറുണ്ട്.ചില പൊടികൈകൾ കൊണ്ട് വളരെ ഈസി ആയി കറ്റാർ വാഴ വീട്ടിൽ വളർത്തി എടുക്കുന്ന രീതി ആണ് പറയുന്നത്.ഇതിന് വേണ്ടി ഉപയോഗിക്കുന്നതാകട്ടെ വീടുകളിലെ ടെറസുകളിലും മറ്റും അടിഞ്ഞു കൂടുന്ന പായലുകളും.”പൂ പായൽ” എന്ന പേരിൽ ആണ് ഇത് അറിയപ്പെടുന്നത്.രണ്ടു ഗുണങ്ങൾ ആണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സാധിക്കുന്നത്,നല്ല കറ്റാർവാഴ ലഭിക്കുന്നതിനൊപ്പം തന്നെ പായലുകൾ ഇല്ലാതാക്കി വീടും വൃത്തി ആക്കാം.
ആദ്യം ഗ്രോ ബാഗ് നിറക്കാനായി ബാഗിന്റെ ഏറ്റവും താഴെ കുറച്ച് കരിയില ഇട്ടുകൊടുക്കുക.ശേഷം ചാണകപ്പൊടി,ചാരം എല്ലുപൊടി പോലുള്ള എന്തെങ്കിലും ജൈവ വളം എന്നിവ മണ്ണുമായി മിക്സ് ചെയ്തു തയാറാക്കിയ പോട്ടിങ് മിക്സ്ചർ അതിലേക്ക് ഇട്ടു കൊടുത്ത് നടാനുള്ള ഗ്രോ ബാഗ് തയാറാക്കുക.കറ്റാർവാഴ വളർത്തിയെടുക്കാൻ കാര്യമായ വള പ്രയോഗങ്ങളുടെ ഒന്നും ആവശ്യം ഇല്ല.ഇതൊന്നും ഇല്ലാതെ തന്നെ വീടുകളിലെ മതിലിലും ഭിത്തികളിലും പിടിച്ചിരിക്കുന്ന പൂ പായൽ തൂത്ത് വൃത്തിയാക്കുന്ന സമയത് അവ കറ്റാർവാഴയുടെ മൂട്ടിൽ ഇട്ടു കൊടുത്താൽ മതിയാകും.
മണ്ണിന്റെ നൈട്രജൻ അളവ് വർധിപ്പിക്കാൻ ഈ പായലുകൾ വളരെ അധികം സഹായകം ആണ്.കറ്റാർ വാഴ നടാനും പരിപാലിക്കാനും തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന്. മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.നിങ്ങളുടെ കൂട്ടുകാരിൽക്കെ വളരെ ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണാം.
