ബ്രോയിലർ ആട് വളർത്തൽ

കേരള ജനസംഖ്യയുടെ 32 ശതമാനത്തോളം ആളുകൾ മൃഗ പരിപാലനത്തിലൂടെ വരുമാനം കണ്ടെത്തുന്നവർ ആണ്.ഇതിൽ 40 ശതമാനം ആടുവളർത്തലിലൂടെ ജീവിത മാർഗം കണ്ടെത്തുന്നു.എന്നാൽ വ്യത്യസ്‍തമായ ബ്രോയിലർ ആട് വളർത്തൽ രീതി വഴി എങ്ങനെ വരുംമാനം ഉണ്ടാക്കാം എന്നാണു ഇവിടെ പറയുന്നത്.സാധാരണ ആട് വളർത്തലിൽ ആവശ്യമായി വരുന്ന പുല്ല് ബ്രോയിലർ ആട് വളർത്തലിനു ആവശ്യമില്ല.വീട്ടിൽ വളർത്തുന്ന സാധാരണ ആടുകൾക്ക് പച്ചിലകള നൽകുന്നത് പോലെ ഇവക്ക് നൽകേണ്ടതില്ല പകരം കാലിത്തീറ്റ നൽകിയാൽ മതിയാകും.

നല്ല ഭാരം ഉള്ള 15 മുതൽ 30 ദിവസം വരെ പ്രായം ഉള്ള ആട്ടിൻ കുട്ടികളെ വളർത്താനായി തിരഞ്ഞെടുക്കാം.കൂട്ടിലിട്ട് വളർത്തുന്ന രീതി ആണ് ബ്രോയിലർ ആടു വളർത്തലിൽ പിന്തുടരുന്നത്.കൂടാതെ സമീകൃത കാലിത്തീറ്റകൾ ഭക്ഷണമായി നൽകുകയും ചെയ്യുന്നു.ആടുകളുടെ വളർച്ചക്ക് വേഗത കൂട്ടാനായി മീനെണ്ണ കലർത്തിയ ലിവർ ടോണിക്കികൾ ആഴ്ചയിൽ ഒരു തവണ എന്ന ക്രമത്തിൽ നൽകുകയും ചെയ്യുന്നു.ബ്രോയിലർ ആട് വളർത്തലിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വശം ശുദ്ധമായ വെള്ളം ലഭ്യമാക്കുക എന്നതാണ്.ശുദ്ധജല ലഭ്യത ഇല്ലാ എങ്കിൽ ആടുകൾക്ക് രോഗ ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

25 മുതൽ 30 കിലോ വരെ തൂക്കം ഉള്ള ആടുകളെ മൂന്ന് മുതൽ നാല് മാസം കൊണ്ട് ലഭിക്കുന്നു.ഇറച്ചി ആവശ്യത്തിനായി വിൽക്കുന്ന സമയവും ഇത് തന്നെ ആണ്.ഏകദേശം 4000 രൂപയോളം ഒരു ആടിന്റെ പുറത്തു ലാഭം കിട്ടുന്ന ഒരു വഴി കൂടി ആണ് ഇത്.ആടുകളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് വരുമാനവും കൂടും.ആട്ടിൻ കുട്ടികൾ ലഭിക്കാനും,വളർത്താനുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply