ഡ്യുപ്ലികേറ്റ് റേഷൻ കാർഡിന് അപേക്ഷ നൽകേണ്ടത് ഇങ്ങനെ

നിലവിലെ സാഹചര്യത്തിൽ റേഷൻ കാർഡ് ഒഴിച്ചുകൂടാനാവാത്ത ഒരു രേഖയാണ്. അതുകൊണ്ട് തന്നെ റേഷൻകാർഡ് ഏതെങ്കിലും വിധത്തിൽ നഷ്ടപ്പെട്ടു പോവുകയോ ,കളവു പോവുകയോ അല്ലെങ്കിൽ നശിച്ചുപോവുകയും ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനു അപേക്ഷിക്കാനും, റേഷൻ കാർഡ് തിരികെ ലഭിക്കാനും, അതുവഴി റേഷൻ കാർഡ് വഴി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാനും എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് ഉപയോഗിച്ചുകൊണ്ടിരുന്ന റേഷൻകാർഡിന്റെ നമ്പറും, റേഷൻ കാർഡ് നഷ്ടപ്പെട്ടുപോകുന്ന സാഹചര്യങ്ങളിൽ ഉള്ള പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടുമാണ്. പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പോലീസ് സ്റ്റേഷനിൽ റേഷൻ കാർഡ് നഷ്ടപെട്ടത് സംബന്ധിച്ച പരാതി നൽകിയാൽ ലഭിക്കുന്നതാണ്.ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് ലഭിക്കാൻ ഉള്ള അപേക്ഷയും മറ്റു പ്രവർത്തനങ്ങളൊക്കെയും ഓൺലൈനായി ചെയ്യാൻ സാധിക്കുന്നതാണ്.ഇതിനായി റേഷൻ കാർഡ് സംവിധാനങ്ങൾ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പൊതു വിതരണ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകാവുന്നതാണ്.

സംസ്ഥാന സർക്കാർ പൊതുവിതരണ വകുപ്പ് വെബ്സൈറ്റ് ലഭിക്കുവാനായി ഏറ്റവും ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നേരിട്ട് പ്രവേശിക്കുന്നതാണ്. കൂടാതെ എങ്ങനെയാണ് അപേക്ഷ നൽകേണ്ടതെന്നും, ഓൺലൈൻ സംവിധാനം ഇതിനായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നും കണ്ടു മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന ടൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക. ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദ്ദേശങ്ങൾ എന്നിവ അറിയിക്കാൻ കമൻറ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ് ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

അപേക്ഷ നൽകേണ്ട വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply